
വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി ഗോട്ട്'. സയൻസ് ഫിക്ഷൻ എന്റർടെയ്നർ ജോണറിൽ കഥ പറയുന്ന സിനിമയുടെ റിലീസിനായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ തമിഴ് പുത്താണ്ടിനോട് അനുബന്ധിച്ച് സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
'വിസിൽ പോട്' എന്ന് തുടങ്ങുന്ന ഗാനം വിജയ്, വെങ്കട് പ്രഭു, യുവൻ ശങ്കർ രാജ, പ്രേംജി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിജയ്, പ്രഭു ദേവ, പ്രശാന്ത്, അജ്മൽ തുടങ്ങിയവർ ചേർന്നുള്ള ഒരു ഡാൻസ് നമ്പറാണിത്. യുവൻ ശങ്കർ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനം ആരാധകർക്ക് ആഘോഷമാക്കും എന്ന് ഉറപ്പാണ്.
വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'ഭൂതകാലവും വർത്തമാനവും കൂട്ടിമുട്ടുമ്പോൾ'; രണ്ടു ഗെറ്റപ്പുകളിൽ സൂര്യ, കങ്കുവ പോസ്റ്റർകെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.