'താരദമ്പതികളുടെ വിവാഹം പ്രശസ്തിക്കായി, ഈ വിവരക്കേട് സിനിമയിൽ മിക്കവരും ചെയ്യുന്നു'; നോറ ഫത്തേഹി

സ്നേഹിക്കാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിതകാലം മുഴുവന് ഒപ്പം താമസിക്കുന്നതിനെക്കാളും മോശമായത് വേറെയില്ല

dot image

ബോളിവുഡിലെ താരദമ്പതികള്ക്കെതിരെ വിമർശനവുമായി നടിയും നര്ത്തകിയുമായ നോറ ഫത്തേഹി. പ്രശസ്തിക്കുവേണ്ടയാണ് താരങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നതെന്നും താന് അങ്ങനെയല്ലെന്നുമാണ് നോറ പറഞ്ഞത്. സെലിബ്രിറ്റി ദമ്പതികളെ വേട്ടക്കാര് എന്ന് വിളിച്ച നോറ പണത്തിനും പ്രശസ്തിക്കും വേണ്ടി സ്വന്തം ജീവിതം ഇവർ നശിപ്പിക്കുകയാണെന്നും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് പറഞ്ഞു.

'പ്രശസ്തിക്കായി വേട്ടയാടുന്നവര്. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് അവര്ക്ക് നിങ്ങളെ വേണ്ടത്. ഇത്തരക്കാര്ക്ക് എനിക്കൊപ്പമാവാനാകില്ല. അതുകൊണ്ടാണ് പുരുഷന്മാര്ക്കൊപ്പം ഞാന് കറങ്ങുന്നതോ ഡേറ്റ് ചെയ്യുന്നതോ നിങ്ങള് കാണാത്തത്. എന്നാല് ഇതൊക്കെ എന്റെ കണ്മുന്നില് നടക്കുന്നു. സിനിമ ഇന്ഡസ്ട്രിയിലുള്ളവര് പരസ്പരം വിവാഹം കഴിക്കുന്നത് സ്വാധീനം നിലനിര്ത്താനാ'ണെന്നും നോറ പറഞ്ഞു.

അർജുൻ അശോകന്, മാത്യു തോമസ്, മഹിമ നമ്പ്യാർ; 'ബ്രൊമാൻസ്' പ്രഖ്യാപിച്ചു

സൗഹൃദവലയങ്ങള്ക്കായും പണത്തിനായും പ്രസക്തിക്ക് വേണ്ടിയും സ്വന്തം ഭര്ത്താക്കന്മാരേയും ഭാര്യമാരേയും ആളുകള് ഉപയോഗിക്കുന്നു. ഇന്നയാളെ ഞാന് വിവാഹം കഴിക്കണം, കാരണം അവരുടെ കുറച്ച് സിനിമകള് റിലീസ് ചെയ്യുന്നു, അത് നന്നായി ഓടുന്നു, അതിനൊപ്പം എനിക്കും എന്ന് ആളുകള് ചിന്തിക്കുന്നു. അത്രത്തോളം കണക്കുകൂട്ടലുകള് നടക്കുന്നു. അവര് വേട്ടക്കാരാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ആഗ്രഹത്തില് നിന്നുമാണ് ഇതൊക്കെ വരുന്നത്. ഇങ്ങനെയുള്ള ആളുകള് ജീവിതം മുഴുവന് നശിപ്പിക്കുമെന്നും നോറ പറഞ്ഞു.

സ്നേഹിക്കാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിതകാലം മുഴുവന് ഒപ്പം താമസിക്കുന്നതിനെക്കാളും മോശമായത് വേറെയില്ല. ഈ വിവരക്കേട് ഇന്ഡസ്ട്രിയിലുള്ള മിക്ക ആളുകളും ചെയ്യുന്നുണ്ട്. അവര്ക്ക് പ്രാധാന്യമുണ്ടാവണം. സ്വന്തം കരിയര് എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് അവര്ക്ക് അറിയില്ല. വ്യക്തിജീവിതവും മാനസികാരോഗ്യവും സന്തോഷവും ത്യജിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് എനിക്ക് മനസിലാകുന്നില്ല,' നോറ പറഞ്ഞു.

dot image
To advertise here,contact us
dot image