
'18 പ്ലസ്' എന്ന ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബ്രൊമാൻസ്' പ്രഖ്യാപിച്ചു. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. അർജുൻ അശോകൻ, മഹിമ നമ്പ്യാർ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. കലാഭവൻ ഷാജോൺ , ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
സൽമാൻ ഖാന്റെ വീടിനു നേരെ വെടിവെയ്പ്പ്, അന്വേഷണം ആരംഭിച്ച് പൊലീസ്നസ്ലൻ, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ജോ ആൻഡ് ജോ' ചിത്രവും അരുൺ ഡി ജോസ് സംവിധാനത്തിലൊരുങ്ങിയതാണ്. അർജുൻ അശോകന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രമായിരുന്നു 'ഭ്രമയുഗം'. മമ്മൂട്ടി നായകനായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് മികച്ച സ്വീകരണാമായിരുന്നു ലഭിച്ചിരുന്നത്.