
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം'. വിഷു റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികാരങ്ങളോടെ മുന്നേറുകയാണ്. വിനീത് ശ്രീനിവാസൻ തിരക്കഥയുടെ കിംഗ് മേക്കർ ആണെന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസന്റെ പ്രകടനം ചിത്രത്തിൽ മികച്ചതാണ്. എല്ലാ അഭിനേതാക്കളെയും നന്നായി സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ തിരക്കഥയുടെ കിംഗ് മേക്കറാണ്. മോഹൻലാലുമായുള്ള ചിത്രത്തിലെ പ്രണവ് മോഹൻലാലിന്റെ സാദൃശ്യവും അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ പ്രണവിൻ്റെ വളർച്ചയെ സിനിമയിലൂടെ കാണുന്നുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.
ബുക്ക് മൈ ഷോയെ മോളിവുഡങ്ങ് തൂക്കി; ടിക്കറ്റ് വിൽപ്പനയിലെ ഈ റെക്കോർഡ് മറികടക്കണമെങ്കിൽ വിയർക്കും1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്. മദിരാശി പ്രമേയമാക്കി ഒരുപാട് ചിത്രങ്ങൾ മലയാളത്തിൽ വന്നു പോയിട്ടുണ്ടെങ്കിലും മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന വിനീത് ശ്രീനിവാസൻ സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.