'ദുരൈസിങ്കത്തെ ആറുസാമി കാണുന്ന രംഗം...'; സിങ്കം-സാമി യൂണിവേഴ്സ് മനസ്സിലുണ്ടായിരുന്നുവെന്ന് ഹരി

സിങ്കം 3 ൽ ഒരു രംഗത്തിൽ ദുരൈസിങ്കത്തെ ആറുസാമി കാണുന്നതായി പദ്ധതിയിട്ടിരുന്നു

'ദുരൈസിങ്കത്തെ ആറുസാമി കാണുന്ന രംഗം...'; സിങ്കം-സാമി യൂണിവേഴ്സ് മനസ്സിലുണ്ടായിരുന്നുവെന്ന് ഹരി
dot image

തെന്നിന്ത്യൻ താരങ്ങളായ സൂര്യയുടെയും വിക്രമിന്റെയും കരിയറിലെ ശ്രദ്ധേയമായ പോളിസി വേഷങ്ങളായിരുന്നു സിങ്കത്തിലെ ദുരൈ സിങ്കവും, സാമിയിലെ ആറുസാമിയും. സംവിധായകൻ ഹരിയാണ് ഇരുകഥാപാത്രങ്ങളെയും ഒരുക്കിയത്. ഇപ്പോഴിതാ ദുരൈസിങ്കത്തെയും ആറുസാമിയും ഒരു രംഗത്ത് ഒരുമിച്ച് കൊണ്ടുവരുന്നതിന് പദ്ധതിയുണ്ടായിരുന്നുവെന്ന് പറയുകയാണ് ഹരി.

സിങ്കം 3 ൽ ഒരു രംഗത്തിൽ ദുരൈസിങ്കത്തെ ആറുസാമി കാണുന്നതായി പദ്ധതിയിട്ടിരുന്നു. എന്നാൽ അത് നടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ തിയേറ്ററുകളിൽ ആഘോഷമാകുമായിരുന്നു എന്നും ഹരി ഒരഭിമുഖത്തിൽ പറഞ്ഞു.

അതേസമയം രത്നം എന്ന സിനിമയാണ് ഹരിയുടേതായി റിലീസിനൊരുങ്ങുന്നത്. വിശാൽ നായകനാകുന്ന സിനിമയിൽ പ്രിയ ഭവാനി ശങ്കർ ആണ് നായിക. സമുദ്രക്കനി, ഗൗതം മേനോൻ, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം എം. സുകുമാർ. സ്റ്റണ്ട് കനല്കണ്ണൻ, പീറ്റര് ഹെയ്ൻ, ദിലീപ് സുബ്ബരയ്യൻ, വിക്കി.

രണ്ട് ദിവസം, 45 കോടി... 'മോളിവുഡ് ഓൺ ഫയർ'; ആവേശം-വർഷങ്ങൾക്കു ശേഷം ക്ലാഷ് കട്ടയ്ക്ക് കട്ട

സംഗീതം ദേവി ശ്രീ പ്രസാദ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. താമിരഭരണി, പൂജൈ എന്നീ ചിത്രങ്ങൾക്കു ശേഷം വിശാലും ഹരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്റ്റോൺ ബെഞ്ച് ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us