ബോളിവുഡിന്റെ കഷ്ടകാലം കഴിഞ്ഞിട്ടില്ല; തിയേറ്ററുകളിൽ പതറി ബഡേ മിയാൻ ഛോട്ടേ മിയാൻ

സിനിമയ്ക്ക് തിയേറ്ററുകളിൽ പ്രതീക്ഷിച്ച തിളക്കമുണ്ടാക്കാൻ കഴിയുന്നില്ല

dot image

അക്ഷയ് കുമാറും ടൈഗര് ഷറോഫും മുഖ്യവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'ബഡേ മിയാന് ചോട്ടേ മിയാന്'. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമയ്ക്ക് തിയേറ്ററുകളിൽ പ്രതീക്ഷിച്ച തിളക്കമുണ്ടാക്കാൻ കഴിയുന്നില്ല.

മൂന്നാം ദിനത്തിൽ സിനിമ 8.50-9 കോടി മാത്രമാണ് നെറ്റ് കളക്ഷൻ നേടിയതെന്ന് സാക്നിക് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ മൂന്ന് ദിവസം കൊണ്ട് സിനിമയ്ക്ക് നേടാൻ കഴിഞ്ഞ നെറ്റ് കളക്ഷൻ 31.75 കോടി മാത്രമാണ്. ആദ്യ വാരാന്ത്യത്തിൽ സിനിമ ഏകദേശം 40-43 കോടി രൂപയിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. എന്നാൽ സിനിമയുടെ സ്കെയിലും ബജറ്റും കണക്കിലെടുക്കുമ്പോൾ നിരാശാജനകമായ ഫലമാണുള്ളത്.

'ദുരൈസിങ്കത്തെ ആറുസാമി കാണുന്ന രംഗം...'; സിങ്കം-സാമി യൂണിവേഴ്സ് മനസ്സിലുണ്ടായിരുന്നുവെന്ന് ഹരി

അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

dot image
To advertise here,contact us
dot image