
തെന്നിന്ത്യൻ താരം അല്ലു അർജുന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് 'പുഷ്പ'. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. അണിയറയിൽ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലുമാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരിക്കുകയാണ്.
സിനിമയിലെ ആറ് മിനിറ്റ് ദൈർഘ്യമുള്ള ഒരു രംഗം ചിത്രീകരിക്കാൻ നിർമ്മാതാക്കൾ ഏകദേശം 60 കോടി രൂപ ചെലവഴിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനായി 30 ദിവസത്തോളമെടുത്തതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
തിരുപ്പതിയിലെ പ്രശസ്തമായ ഗംഗമ്മ തല്ലി ജാതര ആഘോഷവും അതുമായി ബന്ധപ്പെട്ട ഒരു സംഘട്ടനവും ഉൾപ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണമായിരുന്നു വമ്പൻ ബജറ്റിൽ നടന്നത്. ഇതിനായി ആഘോഷം സെറ്റിട്ടതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
എടാ മോനെ... ഫഹദിന്റെ അഴിഞ്ഞാട്ടം; അടിമുടി രോമാഞ്ചവും ആവേശവുമാണ് ഈ പടത്തില്മികച്ച നടനുള്ള ദേശീയ പുരസ്കാരം കഴിഞ്ഞ വർഷം അല്ലു അർജുന് ലഭിച്ചത് പുഷ്പ: ദ റൈസിലെ അഭിനയത്തിനാണ്. ബോക്സ് ഓഫീസിൽ വലിയ ചലനമാണ് ആദ്യ ഭാഗം സൃഷ്ടിച്ചത്. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന് സ്വീകരിക്കുക എന്നാണ് റിപ്പോര്ട്ട്.
'ഷോ സ്റ്റീലർ നിവിൻ പോളി ഈസ് ബാക്ക്'; 'വർഷങ്ങൾക്കു ശേഷം' അടിമുടി കയ്യടി വാങ്ങി നടൻഅതേസമയം പുഷ്പ 3 ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സിനിമയ്ക്ക് പുഷ്പ 3 റോറ് എന്നാണ് പേരിട്ടിരിക്കുന്നതും എന്നും അഭ്യൂഹങ്ങളുണ്ട്. പുഷ്പ 2 ന് ബോക്സോഫീസിൽ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന് അനുസരിച്ചായിരിക്കും മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം എന്നും സൂചനകളുണ്ട്.