മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് ഇനി ചെറിയ സ്ക്രീനുകളിൽ കാണാം; മഞ്ഞുമ്മൽ ബോയ്സിന്റെ ഒടിടി യാത്ര ഉടൻ?

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും

മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് ഇനി ചെറിയ സ്ക്രീനുകളിൽ കാണാം; മഞ്ഞുമ്മൽ ബോയ്സിന്റെ ഒടിടി യാത്ര ഉടൻ?
dot image

മലയാള സിനിമയുടെ എല്ലാ 'സീനും മാറ്റി' ചരിത്ര വിജയം നേടുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം പ്രേക്ഷക ഹൃദയം കവർന്നു മുന്നേറുന്ന സിനിമ ഉടൻ ഒടിടി റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ചിദംബരം സംവിധാനം ചെയ്ത സിനിമ അടുത്ത മാസം മൂന്നു മുതൽ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

പ്ലാറ്റ്ഫോമിൽ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും. എന്നാൽ അണിയറപ്രവർത്തകരും നിർമ്മാതാക്കളും ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല.

കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

കോടികള് കൊണ്ട് അമ്മാനമാടി മലയാള സിനിമ;ഒറ്റദിവസം കൊണ്ട് കേരളാബോക്സോഫീസില് വീണത് 10 കോടിക്ക് മുകളിൽ

ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

dot image
To advertise here,contact us
dot image