'ഫഹദിന്റെ ഫാൻ ബേസ് കണ്ടോ'; ചെന്നൈയിൽ ആരാധകർ ഫുൾ 'ആവേശ'ത്തിൽ

സിനിമ കണ്ട ശേഷമുള്ള തമിഴ് ആരാധകരുടെ ആവേശമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്

dot image

രോമാഞ്ചം ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ നായകനാകുന്ന സിനിമയ്ക്ക് കേരളത്തിൽ എന്നപോലെ തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ട ശേഷമുള്ള തമിഴ് ആരാധകരുടെ ആവേശമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ചെന്നൈയിലെ പ്രമുഖ തിയേറ്ററുടമകളായ രോഹിണി സിൽവർസ്ക്രീൻസ് ആണ് ആരാധകരുടെ ആവേശം പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ എൻഡ് ടൈറ്റിൽസിന്റെ സമയം വരുന്ന ഗാനത്തിനൊപ്പമാണ് ആരാധകർ ചുവടുവെക്കുന്നത്.

കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം റിയല് ലൈഫ് സംഭവങ്ങളില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അന്വര് റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് അന്വര് റഷീദും ഫഹദ് ഫാസില് ആന്ഡ് ഫ്രണ്ട്സിന്റെ ബാനറില് നസ്രിയ നസീമും ചേര്ന്നാണ് ആവേശം നിർമിച്ചിരിക്കുന്നത്.

എടാ മോനെ... ഫഹദിന്റെ അഴിഞ്ഞാട്ടം; അടിമുടി രോമാഞ്ചവും ആവേശവുമാണ് ഈ പടത്തില്

ഫഹദിന് പുറമെ മന്സൂര് അലി ഖാന്, ആശിഷ് വിദ്യാര്ത്ഥി, സജിന് ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്, മിഥുന് ജെഎസ്, റോഷന് ഷാനവാസ്, പൂജ മോഹന്രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്, തങ്കം മോഹന് തുടങ്ങി നിരവധി പേര് ചിത്രത്തില് എത്തുന്നുണ്ട്. സമീര് താഹിര് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്ക്ക് സുഷിന് ശ്യാമാണ് സംഗീതം പകര്ന്നിരിക്കുന്നത്.

dot image
To advertise here,contact us
dot image