ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്നു, ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്

dot image

ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന 'അടിയോസ് അമിഗോ' ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഈദ് ദിനത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്. ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ നവാസ് നാസറാണ് സംവിധാനം ചെയ്യുന്നത്. തല്ലുമാല ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയക്ടറായി പ്രവർത്തിച്ച നവാസ് നാസറിന്റെ ആദ്യ സ്വതന്ത്ര സംവിധാനമാണ് ഇത്.

'അന്ന് സീൻ മാറ്റുമെന്ന് കരുതി പറഞ്ഞതല്ല,തള്ളിയതല്ലേ...; 'ആവേശം' ഒരു പക്കാ എന്റർടെയ്നര്: സുഷിൻ ശ്യാം

ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ പതിഞ്ചാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് തങ്കമാണ് ഈ ചിത്രത്തിന്റെയും രചന. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നല്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image