/entertainment-new/news/2024/04/10/shane-nigam-movie-haal-first-look-out

ഹാലിളക്കാന് 'ഹാല്' എത്തുന്നു; ഷെയിന് നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്

ഷെയ്ൻ നിഗത്തിന്റെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മെയ് ആദ്യവാരം കോഴിക്കോട് ഷൂട്ടിംഗ് തുടങ്ങും

dot image

ഷെയ്ൻ നിഗം നായകൻ ആകുന്ന ഹാൽ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ പ്രൊഡക്ഷന്സിന്റെ ബാനറില് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് വിജയകുമാര് ആണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന ഹാല് സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു പ്രണയകഥയാണ്.

ഷെയ്ൻ നിഗത്തിന്റെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മെയ് ആദ്യവാരം കോഴിക്കോട് ഷൂട്ടിംഗ് തുടങ്ങും. കോഴിക്കോട്, മൈസൂർ, ജോർദ്ദാൻ തുടങ്ങിയ ലൊക്കേഷനുകളിലാണ് ഹാലിന്റെ ചിത്രീകരണം പ്ലാന് ചെയ്തിരിക്കുന്നത്. തമിഴ് ചിത്രമായ മദ്രാസ്ക്കാരൻ പൂർത്തിയാക്കി മെയ് ആദ്യവാരത്തോടെ ഷെയ്ൻ നിഗം ചിത്രത്തിൽ ജോയിൻ ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് പ്ലാൻ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയാണ് അണിയറപ്രവര്ത്തകര് ഒരുക്കുന്നത്.

മമ്മൂട്ടി വീണ്ടും ഒരു നവാഗത സംവിധായികയ്ക്ക് കൈ കൊടുക്കുന്നു; സംവിധായക തൊപ്പി അണിയാൻ പ്രമുഖ നടി

ക്യാമറ: കാർത്തിക് മുത്തുകുമാർ, മ്യൂസിക്ക്: നന്ദു, ആർട്ട് ഡയറക്ഷൻ: പ്രശാന്ത് മാധവ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, മേക്കപ്പ്: അമല് ചന്ദ്രന്, വിഎഫ്എക്സ്: ഡിജിറ്റല് ടര്ബോ മീഡിയ, ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആര്ഒ: ആതിര ദില്ജിത്ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us