'അനുപമ പരമേശ്വരൻ സംസാരിക്കേണ്ട'; ടില്ലു സ്ക്വയർ സക്സസ് ഇവന്റിൽ എൻടിആർ ആരാധകരുടെ മോശം പെരുമാറ്റം

'ഞാൻ സംസാരിക്കണോ വേണ്ടയോ' എന്ന് അനുപമ ചോദിക്കുമ്പോൾ ആരാധകർ വേണ്ടെന്ന് പറയുന്നുമുണ്ട്

dot image

തെലുങ്കിൽ വമ്പൻ വിജയമാണ് അനുപമ പരമേശ്വരൻ നായികയായെത്തിയ ടില്ലു സ്ക്വയര് നേടുന്നത്. സിനിമയിലെ നടിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ നടിക്ക് നേരെയുള്ള ജൂനിയർ എൻടിആർ ആരാധകരുടെ മോശം പെരുമാറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ജൂനിയർ എൻടിആർ അതിഥിയായി പങ്കെടുത്ത സിനിമയുടെ വിജയാഘോഷ പരിപാടിയിലാണ് സംഭവം നടന്നത്. വേദിയിലേക്ക് സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനായി നടി വരുമ്പോൾ തന്നെ ജൂനിയർ എൻടിആർ ആരാധകർ കൂവിവിളിക്കാൻ തുടങ്ങി. 'ഞാൻ സംസാരിക്കണോ വേണ്ടയോ' എന്ന് അനുപമ ചോദിക്കുമ്പോൾ ആരാധകർ വേണ്ടെന്ന് പറയുന്നുമുണ്ട്. ആരാധകർ ജൂനിയറോട് പ്രസംഗിക്കാൻ ആവശ്യപ്പെട്ടു.

തുടർന്ന് താൻ സംസാരിക്കാൻ പോകുന്നില്ലെന്ന് നടി പറഞ്ഞു. 'ഒരു മിനിറ്റ് മതി. നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി. നിങ്ങളുടെ സമയം ഞാൻ പാഴാക്കില്ല. എൻടിആർ ഗാരു ഇവിടെ വന്നതിന് വളരെ നന്ദി. അവരുടെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലായതിനാൽ എനിക്ക് വിഷമമില്ല. ഞാനും ആവേശത്തിലാണ്,' എന്ന് അനുപമ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കോടികൾ കൊയ്ത 'പ്രേമയുഗം ബോയ്സ്' ആവർത്തിക്കുമോ?; നാളെ മൂന്നു റിലീസുകൾ, ആകാംക്ഷയിൽ സിനിമാപ്രേമികൾ

അനുപമയ്ക്ക് നേരെ നടന്ന മോശം പെരുമാറ്റത്തിൽ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ആരാധകർ നടത്തിയത് തെറ്റായ കാര്യമാണെന്നും അനുപമയുടെ സിനിമ നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവെക്കാൻ അവരെ അനുവദിക്കാതിരുന്നത് മോശമായെന്നും പലരും പ്രതികരിച്ചു. സാഹചര്യത്തെ പക്വതയോടെ കൈകാര്യം ചെയ്തതിൽ നടിയ്ക്ക് ഏറെ പ്രശംസകളും സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ചു.

dot image
To advertise here,contact us
dot image