
'പുഷ്പ 2: ദ റൂൾ' സിനിമയുടെ ആവേശം കൊള്ളിച്ച ടീസറിന് ശേഷം മലയാളി സിനിമാസ്വാദകരിൽ നിന്ന് ഉയർന്നുവന്ന ചോദ്യമാണ് ടീസറിൽ ഫഹദ് ഫാസിൽ എവിടെ എന്ന്. ഭന്വര് സിംഗ് ഷെഖാവത്ത് എന്ന വില്ലൻ കഥപാത്രത്തെ കാണാൻ കാത്തിരുന്ന ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാർത്തയാണ് താരം തന്നെ നൽകിയിരിക്കുന്നത്.
സിനിമയുടെ ആദ്യഭാഗത്തേക്കാള് കൂടുതല് സ്ക്രീന് ടൈം രണ്ടാം ഭാഗത്തിൽ ഭന്വര് സിംഗിന് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഫഹദ് നായകനാകുന്ന ആവേശം സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് പുഷ്പ 2വിലെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് ഫഹദ് ഫാസിൽ മറുപടി പറഞ്ഞത്. 'പുഷ്പയിലെ വില്ലന് രണ്ടാം ഭാഗത്ത് ക്രൂരതയും പരിപാടിയും ഒന്നും അല്ല, മറ്റൊരു ഇന്ററെസ്റ്റിംഗ് ട്രാക്കാണ് പിടിച്ചിരിക്കുന്നത്,' താരം പ്രതികരിച്ചു.
ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കിയ ചിത്രത്തിന്റെ, രണ്ടാം ഭാഗമായ പുഷ്പ 2 2024 ഓഗസ്റ്റ് 15നാണ് ആഗോളതലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന് സ്വീകരിക്കുക എന്നാണ് റിപ്പോര്ട്ട്.
'അന്ന് സീൻ മാറ്റുമെന്ന് കരുതി പറഞ്ഞതല്ല,തള്ളിയതല്ലേ...; 'ആവേശം' ഒരു പക്കാ എന്റർടെയ്നര്: സുഷിൻ ശ്യാം