
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്കർ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്. ഇപ്പോഴിതാ സിനിമയുടെ ടീസർ സംബന്ധിച്ചുള്ള അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
ലക്കി ഭാസ്കറിന്റെ ടീസർ ഈ മാസം 11 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുകയാണ്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ചിത്രം പറയുന്നത്.
മീനാക്ഷി ചൗധരിയാണ് നായിക. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
സാമ്പത്തിക നേട്ടത്തെക്കാൾ കലാമൂല്യമുള്ള സിനിമകളെ ഇഷ്ടപ്പെട്ട നിർമ്മാതാവ്; ഗാന്ധിമതി ബാലനെന്ന ഒറ്റയാൻഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ് നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: നിമിഷ് രവി, ചിത്രസംയോജനം: നവിൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ.