
ആടുജീവിതത്തിലെ അറബിക് ഗാനം യൂട്യൂബിൽ പുറത്തിറങ്ങി. ഞൊടിയിടയിലാണ് ഗാനത്തെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. 'ഇസ്തിഗ്ഫര്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള് എഴുതി സംഗീതം നല്കിയിരിക്കുന്നത് എ ആര് റഹ്മാനാണ്.
രാജാ ഹസനും ഫൈസ് മുസ്തഫയും ചേര്ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുവരുടെയും ഒപ്പം എആര് റഹ്മാനും ചേര്ന്ന് ഗാനം ആലപിക്കുന്ന ദൃശ്യങ്ങളും വീഡിയോയില് കാണാം. സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.
രജനിയുടെ വില്ലനാകാൻ മൈക്ക് മോഹൻ, ഒപ്പം പ്രധാന വേഷത്തിൽ വിജയ് സേതുപതിയും; തലൈവർ 171 അപ്ഡേറ്റ്മാർച്ച് 28-ന് റിലീസിനെത്തിയ ആടുജീവിതം ഒൻപത് ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം നേടിയത്. ബ്ലെസി സംവിധാനം ചെയ്ത സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില് ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്.
വിഷ്വൽ റൊമാൻസിന്റെ ബാനറില് എത്തിയ ചിത്രത്തില് ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.