ദുബായ് വഴി ദളപതി റഷ്യയിൽ; 'ഗോട്ട്' ചിത്രീകരണം പുനരാരംഭിച്ചു, പാക്കപ്പ് ഉടൻ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദുബായിലേക്ക് പോയ വിജയ്, ചിത്രീകരണത്തിനായി റഷ്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്

dot image

വിജയ്-വെങ്കട് പ്രഭു ചിത്രം 'ഗോട്ടി'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. തിരുവന്തപുരത്ത് ചിത്രീകരിച്ച ക്ലൈമാക്സിന് ശേഷം ദുബായിലേക്ക് പോയ വിജയ് ഇപ്പോൾ റഷ്യയിലാണ്. ഷൂട്ടിങ് ലൊക്കേഷനിലെ ഒരു ചിത്രം സംവിധായകൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരുന്നു. നിർമ്മാതാക്കളിൽ ഒരാളായ അർച്ചന കൽപ്പാത്തിയോടൊപ്പമുള്ള ചിത്രമാണ് സംവിധായകൻ പങ്കുവെച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദുബായിലേക്ക് പോയ വിജയ്, ചിത്രീകരണത്തിനായി റഷ്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്തിനാണ് വിജയ് ദുബായിലേക്ക് പോയതെന്ന് വ്യക്തമല്ല. ഇപ്പോൾ റഷ്യയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത് അവസാന ഷെഡ്യൂളാണെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ ഈ ആഴ്ച്ചയോടെ ഗോട്ടിന് പാക്ക് അപ്പ് ആകുമെന്ന് പ്രതീക്ഷിക്കാം.

ടൈം ട്രാവൽ ചിത്രമായാണ് ഗോട്ട് ഒരുങ്ങുന്നത് എന്നാണ് സൂചന. ഒരു ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കുന്ന സിനിമായാണിതെന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ ആദ്യഗാനം ഈ മാസം പുറത്തിറങ്ങിയേക്കും. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ദളപതി ആരാധകർ. ഓഗസ്റ്റ് 23ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

ആടുജീവിതം വേണ്ടെന്ന് വെച്ചതല്ല,വിട്ടുകൊടുത്തതാണ്, വർഷം കുറേ ആയില്ലേ ബെന്യാമിന് ഓർമ്മക്കുറവ്;ലാൽജോസ്
dot image
To advertise here,contact us
dot image