പുഷ്പ 2 ടീസറിലെ ആ സീൻ പെർഫെക്ടാക്കാൻ അല്ലു 51 റീ ടേക്ക് എടുത്തു; പുതിയ റിപ്പോർട്ട്

രംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 51 തവണ റീ ടേക്ക് എടുത്തതായി റിപ്പോർട്ട്

dot image

അല്ലു അർജുൻ നായകനാകുന്ന പുതുയ ചിത്രം പുഷ്പ: ദ റൂൾ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അല്ലു അർജുന്റെ ജന്മജദിനത്തോട് അനുബന്ധിച്ചായിരുന്നു ടീസർ റിലീസ് ചെയ്തത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ അല്ലുവിന്റെ അർദ്ധനാരി വേഷത്തിലുള്ള ഫൈറ്റ് സീനിന്റെ ഒരു ഭാഗം മാത്രമാണ് കാണിച്ചിരിക്കുന്നത്. ഇപ്പോഴിതാ ടീസർ രംഗത്തെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന അപ്ഡേറ്റ് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്.

ആ രംഗത്തെക്കുറിച്ച് അല്ലു ഏറെ ശ്രദ്ധാലുവായിരുന്നു. രംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 51 തവണ റീ ടേക്ക് എടുത്തതായി ഗുൽട്ടെ റിപ്പോർട്ട് ചെയ്യുന്നു. ആ രംഗം പെർഫെക്ട് ആവണമെന്ന് നിർബന്ധമുണ്ടായിരുന്നു താരത്തിന്റെ താല്പര്യം മൂലമാണ് ഇത്രയേറെ റീ ടേക്കുകൾ പോയതെന്നാണ് റിപ്പോർട്ട്.

അതേസമയം ടീസറിൽ പക്ഷെ ഫഹദ് ഫാസിലിന്റെ ഒരു സീൻ പോലും ഇല്ലാത്തത്തിൽ ചില പ്രേക്ഷകർക്ക് നിരാശയുണ്ട്. എന്നാൽ ഇത് അല്ലു അർജുൻ പിറന്നാൾ സ്പെഷ്യൽ ടീസർ എന്ന ആശ്വാസത്തിലാണ് മലയാളി പ്രേക്ഷകർ. അങ്ങനെയെങ്കിൽ ഫഹദിൽ സംവിധായകൻ വെച്ചിരിക്കുന്ന സർപ്രൈസ് എന്താകുമെന്നും സംശയങ്ങൾ ഉടലെടുത്തിട്ടുണ്ട്.

മികച്ച നടനുള്ള ദേശീയ പുരസ്കാരം കഴിഞ്ഞ വർഷം അല്ലു അർജുന് ലഭിച്ചത് പുഷ്പ: ദ റൈസിലെ അഭിനയത്തിനാണ്. ബോക്സ് ഓഫീസിൽ വലിയ ചലനമാണ് ആദ്യ ഭാഗം സൃഷ്ടിച്ചത്. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന് സ്വീകരിക്കുക എന്നാണ് റിപ്പോര്ട്ട്.

'ഇതുപോലൊരു പരിപാടി മുമ്പ് പിടിച്ചിട്ടില്ല, എന്നെ ഇങ്ങനെ ആരും അഴിച്ചുവിട്ടിട്ടുമില്ല'; ആവേശത്തിൽ ഫഹദ്

അതേസമയം പുഷ്പ 3 ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സിനിമയ്ക്ക് പുഷ്പ 3 റോറ് എന്നാണ് പേരിട്ടിരിക്കുന്നതും എന്നും അഭ്യൂഹങ്ങളുണ്ട്. പുഷ്പ 2 ന് ബോക്സോഫീസിൽ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന് അനുസരിച്ചായിരിക്കും മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം എന്നും സൂചനകളുണ്ട്.

dot image
To advertise here,contact us
dot image