/entertainment-new/news/2024/04/09/manjummel-boys-tamilnadu-grosser-crossed-more-than-leo-in-kerala

ലിയോ കേരളത്തിൽ നിന്ന് നേടിയതിന് മുകളിൽ പിള്ളേര് തമിഴ്നാട്ടിൽ പോയി തൂക്കി; പണം വാരി മഞ്ഞുമ്മൽ

വിജയ് കേരളത്തിൽ നിന്ന് നേടിയതിനേക്കാൾ അധികം കളക്ഷനാണ് മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്

dot image

മലയാള സിനിമയുടെ 'എല്ലാ സീനുകളും' മാറ്റി കൊണ്ട്, റെക്കോർഡുകളും തിരുത്തിയ വിജയമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് നേടിയത്. അതിൽ തന്നെ തമിഴ്നാട്ടിലെ സിനിമയുടെ കളക്ഷൻ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.

ഒരു മലയാളം സിനിമയ്ക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത കളക്ഷനാണ് മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നിന്ന് നേടിയത്. അതിന് മുന്നേ വരെ ഒരു മലയാളം സിനിമയ്ക്ക് തമിഴ്നാട്ടിൽ നിന്ന് 2.5 കോടി വരെയായിരുന്നു നേടാൻ കഴിഞ്ഞിരുന്നതെങ്കിൽ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ 50 കോടി ക്ലബ് തുറന്നു. കൂടാതെ അയലാന്റെയും ക്യാപ്റ്റൻ മില്ലറിന്റെയും കളക്ഷനുകൾ മറികടന്ന് ഈ വർഷം തമിഴ്നാട് ബോക്സോഫീസിൽ നിന്ന് ഏറ്റവും അധികം പണം നേടിയ സിനിമ എന്ന ഖ്യാതിയും സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ തമിഴകത്തെ സൂപ്പർതാരം വിജയ് കേരളത്തിൽ നിന്ന് നേടിയതിനേക്കാൾ അധികം കളക്ഷനാണ് മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. വിജയ് നായകനായ ലിയോ ആണ് നിലവിൽ കേരളത്തിൽ നിന്ന് ഏറ്റവുമധികം പണം നേടിയ അന്യഭാഷാ ചിത്രം. 60 കോടിയാണ് സിനിമ കേരളത്തിൽ നിന്ന് നേടിയത്. എന്നാൽ മഞ്ഞുമ്മൽ ബോയ്സ് ഇതുവരെ തമിഴ്നാട്ടിൽ നിന്നും 63 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു.

പുഷ്പ 2 ടീസറിലെ ആ സീൻ പെർഫെക്ടാക്കാൻ അല്ലു 51 റീ ടേക്ക് എടുത്തു; പുതിയ റിപ്പോർട്ട്

കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us