'റഹ്മാനെ കൊണ്ട് തല്ലിക്കരുതെന്ന് സുരേഷ് ഗോപി, പൊട്ടി കരഞ്ഞ് റഹ്മാൻ'; വെളിപ്പെടുത്തി വിജി തമ്പി

അടി വാങ്ങിക്കാൻ തനിക്കു പറ്റില്ലെന്നും അത്തരത്തിൽ ഒരു ഷോട്ട് വെക്കരുതെന്നും സുരേഷ് ഗോപി വാശി പിടിച്ചതായി ചിത്രത്തിന്റെ സംവിധായകൻ

dot image

'കാലാൾപട' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ 'റഹ്മാന്റെ കൈയിൽ നിന്ന് അടി വാങ്ങിക്കാൻ തനിക്കു പറ്റില്ലെന്നും അത്തരത്തിൽ ഒരു ഷോട്ട് വെക്കരുതെന്നും സുരേഷ് ഗോപി വാശി പിടിച്ചതായി ചിത്രത്തിന്റെ സംവിധായകൻ വിജിതമ്പി. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

'സുരേഷ് ഗോപി, റഹ്മാൻ, ജയറാം, സിദ്ധിഖ് ഇവരു നാല് പേരും ചേർന്നൊരു ഫൈറ്റ് സീൻ കൂടെ എടുത്തു കഴിഞ്ഞാൽ 'കാലാൾപട' എന്ന പടം തീരും. രാത്രി നടക്കുന്ന ഫൈറ്റാണ് ചിത്രീകരിക്കേണ്ടത്. സുരേഷ് ഗോപി ആ സിനിമയിൽ വില്ലനാണ്. മെയിൻ വില്ലനല്ല സെക്കന്റ് വില്ലൻ. അന്ന് വില്ലൻ കഥാപത്രങ്ങൾ അവതരിപ്പിക്കുന്ന കാലഘട്ടമായിരുന്നു. അതിനിടയിൽ സുരേഷ് ഗോപി 'വടക്കൻ വീരഗാഥ' ചെയ്തു. ആരോമൽ ചേകവരുടെ വേഷം. അങ്ങനെ വില്ലൻ മാറി നായകനായി. സുരേഷിന് എന്നോട് പറയാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അങ്ങനെയാണ് രഞ്ജിത്തിനെ വിളിച്ചു പറയുന്നത്. റഹ്മാന്റെ കൈയിൽ നിന്ന് അടി വാങ്ങിക്കാൻ എനിക്ക് പറ്റില്ല. റഹ്മാൻ എന്നെ തല്ലുന്ന ഷോട്ട് വെക്കരുത്. രഞ്ജിത് ഇത് കേട്ട് ഷോക്കായി. റഹ്മാൻ നല്ല സ്വഭാവത്തിന് ഉടമയാണ്. സുരേഷിന് ചെറിയ കാര്യങ്ങൾ മതി പിണങ്ങാൻ. അവര് തമ്മിൽ എന്താണ് പ്രശ്നം എന്ന് എനിക്ക് അറിയില്ല. ത്യാഗരാജൻ മാസ്റ്റർ ആണ് ഫൈറ്റ്. മാസ്റ്റർ ഫൈറ്റ് സീൻ അഡ്ജസ്റ്റ് ചെയ്തുവെന്നും വിജി തമ്പി വെളിപ്പെടുത്തി.

ധനുഷിന്റേയും ഐശ്വര്യ രജനീകാന്തിന്റെയും വിവാഹ മോചന ഹർജി കോടതി ഉടൻ പരിഗണിക്കും

പക്ഷെ റഹ്മാൻ ബുദ്ധിമാനാണ് അയാൾക്ക് അത് മനസ്സിലായി. എക്സ്ട്രാ ജെന്റിൽമാൻ ആണ് റഹ്മാൻ. ഷൂട്ടിംഗ് മുഴുവൻ തീർത്തു. പിറ്റേന്നു രാവിലെ റൂമിൽ റഹ്മാൻ എത്തി. കുറച്ചു നേരം എന്നോട് സംസാരിച്ചതിന് ശേഷം റഹ്മാൻ പൊട്ടി കരയാൻ തുടങ്ങി. എന്റെ ജീവിതത്തിൽ എനിക്കേറ്റ ഏറ്റവും വലിയ അപമാനമാണിത്. എനിക്ക് എല്ലാം മനസിലായി. നിങ്ങളുടെ ചിത്രമായതിനാലാണ് ഇതെല്ലാം സഹിച്ചത്. ഇല്ലെങ്കിൽ കളഞ്ഞിട്ട് പോയെന്നേ റഹ്മാൻ പറഞ്ഞു' എന്നാണ് വിജി തമ്പി പറയുന്നത്.

dot image
To advertise here,contact us
dot image