
2018 ല് പുറത്തിറങ്ങിയ ആന്തോളജി ചിത്രമായിരുന്നു ലസ്റ്റ് സ്റ്റോറി. ലൈംഗികതയുമായി ബന്ധപ്പെട്ട വിവിധ കഥകളാണ് പ്രശസ്ത ബോളിവുഡ് സംവിധായകര് അണിനിരന്ന ചിത്രത്തില് ഉണ്ടായിരുന്നത്. കരണ് ജോഹര് സംവിധാനം ചെയ്ത ഭാഗത്ത് അഭിനയിച്ചത് ബോളിവുഡിലെ പ്രമുഖ താരങ്ങളായ കിയാര അദ്വാനിയും വിക്കി കൗശലുമാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം റിലീസ് ചെയ്ത ഉടൻ തന്നെ ഏറെ വിവാദങ്ങളിൽപ്പെട്ടിരുന്നു.
ചിത്രം ഇറങ്ങിയ വർഷമാണ് സെക്സ് ടോയിയുടെ വില്പന ഏറ്റവും വർധിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൊമെന് മിശ്ര. കരണ് ജോഹറിന്റെ പ്രൊഡക്ഷന് കമ്പനി ധര്മ്മ പ്രൊഡക്ഷന്റെ ഡെവലപ്മെന്റ് മേധാവിയാണ് സോമെന് മിശ്ര. അനുരാധാസെസ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
'സെക്സ് ടോയ്സ് വില്ക്കുന്ന സൈറ്റിന്റെ വാർഷിക സർവേയിൽ വിൽപ്പന വർധിച്ച കാലയളവ് വെളിപ്പെടുത്തിയിരുന്നു. ആദ്യം കോവിഡ് സമയത്താണ് വര്ദ്ധിച്ചത്. രണ്ടാമത്തേത് ലസ്റ്റ് സ്റ്റോറീസ് ഇറങ്ങിയ സമയത്തും. ആളുകൾ 'കിയാര അദ്വാനി വൈബ്രേറ്റർ', 'കിയാര അദ്വാനി സെക്സ് ടോയ്സ്' എന്നിങ്ങനെ ഗൂഗിള് സെര്ച്ച് പോലും നടത്തി. സെക്സ് ടോയ്സ് വിൽപ്പന 50-55 ശതമാനം വർദ്ധിച്ചു' എന്നാണ് സൊമെൻ മിശ്ര പറയുന്നത്.
വിപ്ലവഗാനത്തിന് പുതിയ മാനം നൽകി 'കട്ടചുവപ്പ് ചാപ്റ്റർ 4'; ബീറ്റ് പിടിച്ച് ജാസി ഗിഫ്റ്റ്ഒരു ചിത്രം കണ്ട് അതിലെ ഫാഷനുകളിൽ ആളുകൾ സ്വാധീനിക്കപ്പെടുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് ഒരു സിനിമ ഇറങ്ങിയതിന് പിന്നാലെ സെക്സ് ടോയിയുടെ വില്പനയിൽ വർദ്ധന കാണുന്നത്. ചിത്രം ഇത്രയും സ്വീകരിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കൃതി സനോണിനെ ആയിരുന്നു ആദ്യം ചിത്രത്തിൽ പരിഗണിച്ചിരുന്നത്. എന്നാൽ കൃതിയുടെ അമ്മ സമ്മതിക്കാതിരുന്നതിനാലാണ് പിന്മാറിയതെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.