
ആരാധകരെ ആകാംക്ഷാഭരിതരാക്കിക്കൊണ്ട് അല്ലു അർജുന്റെ പുഷ്പ: ദ റൂൾ സിനിമയുടെ ടീസർ നാളെ റിലീസ് ചെയ്യുകയാണ്. പോസ്റ്റർ റിലീസ് മുതലെ പ്രേക്ഷകർക്ക് സസ്പെൻസ് ഒരിക്കിയിരുന്ന സിനിമയുടെ ടീസർ അല്ലുവിന്റെ പിറന്നാൾ ദിനമായ നാളെയെത്തുമ്പോൾ പുഷ്പ ഒരുക്കി വെച്ചിരിക്കുന്നതെന്ത് എന്നതിന്റെ സൂചന കൂടി പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടീസറിന് മുന്നോടിയായി അല്ലു അർജുന്റെ പോസ്റ്റും ഇതോടെ ശ്രദ്ധേയമായിട്ടുണ്ട്. 'എല്ലാം സെറ്റ്' എന്ന ക്യാപ്ഷനോടെ ഡബ്ബിംഗ് സ്റ്റുഡിയോയിലെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ചിത്രത്തിന്റെ മറ്റൊരു പോസ്റ്ററും നിർമ്മാതാക്കൾ പങ്കുവെച്ചിരുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളായ രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങിയവരും ഉണ്ടാകും.
മികച്ച നടനുള്ള ദേശീയ പുരസ്കാരം കഴിഞ്ഞ വർഷം അല്ലു അർജുന് ലഭിച്ചത് പുഷ്പ: ദ റൈസിലെ അഭിനയത്തിനാണ്. ബോക്സ് ഓഫീസിൽ വലിയ ചലനമാണ് ആദ്യ ഭാഗം സൃഷ്ടിച്ചത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസറില് ഫഹദിന്റെ ബന്വാര് സിംഗ് ഷെഖാവത്തിനെ കാണിക്കുന്നില്ല എന്നതിൽ ആരാധകർക്ക് നിരാശയുണ്ട്. പുതിയതായി റിലീസ് ചെയ്യുന്ന ടീസറിൽ ഫഹദിന്റെ തകർപ്പൻ പ്രകടനം കാണാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.