മഞ്ജു വാര്യരുടെ കാറിൽ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡിന്റെ പരിശോധന; ഒപ്പം സെൽഫിയും

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്

dot image

തിരുച്ചിറപ്പള്ളി: നടി മഞ്ജു വാര്യരുടെ കാര് തിഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് പരിശോധിച്ചു. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപ്പാസിൽ വച്ചാണ് താരത്തിന്റെ വാഹനത്തിൽ പരിശോധന നടത്തിയത്. തമിഴ്നാട്ടിലെ പതിവ് തിരഞ്ഞെടുപ്പ് പരിശോധനകളുടെ ഭാഗമായാണിത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളില് രജിസ്റ്റര് ചെയ്ത വാഹനങ്ങളാണെങ്കില് പ്രത്യേകമായി പരിശോധന സാധാരണയാണ്. കാറിൽ മഞ്ജുവിനൊപ്പം മാനേജറാണ് കൂടെയുണ്ടായിരുന്നത്. എന്നാല് വാഹനമോടിച്ചത് താരമാണ്. നിര്ത്തിയ കാറില് മഞ്ജുവാണെന്ന് കണ്ടതോടെ പരിശോധനയ്ക്കായി തടഞ്ഞിട്ടിരുന്ന മറ്റ് വാഹനങ്ങളിലെ ആളുകളെല്ലാം കാറിനരികെ കൂടുകയും സെല്ഫിയെടുക്കാൻ എത്തുകയും ചെയ്തു. ആരാധകരോടൊപ്പം ചിത്രമെടുക്കാൻ മഞ്ജവാര്യരും തയ്യാറായി.

ഹൈവേകളെയും ബൈപാസുകളെയും കേന്ദ്രീകരിച്ച് തമിഴ്നാട്ടില് വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് അനധികൃത പണം കടത്ത്, മറ്റ് നിയമവിരുദ്ധ പ്രവര്ത്തനങ്ങള് എന്നിവ പിടിക്കുന്നതിനാണ് ഈ പരിശോധനകള്.

ഒടുവിൽ ആ ശിൽപ്പം നജീബിന്റെ കൈകളിൽ; 'ആടുജീവിതം' സ്നേഹശില്പം സമ്മാനിച്ച് ഡാവിഞ്ചി സുരേഷ്
dot image
To advertise here,contact us
dot image