സംവിധായകനായും നടനായും 100 കോടി ക്ലബിലുണ്ട്;'മലയാളത്തിന്റെ സ്വന്തം പൃഥ്വിക്ക്' കയ്യടിച്ച് സോഷ്യൽമീഡിയ

12 ദിവസം കൊണ്ടാണ് ലൂസിഫർ ആഗോളതലത്തിൽ 100 കോടി നേടിയത്

dot image

മലയാള സിനിമാ ചരിത്രത്തിലെ അതിവേഗ 100 കോടി എന്ന റെക്കോർഡും സ്വന്തമാക്കി ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ചിത്രം ആടുജീവിതം മുന്നേറുകയാണ്. ഒമ്പത് ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബിൽ ഇടം നേടിയത്. പൃഥ്വിരാജ് എന്ന നായക നടന്റെ ആദ്യ നൂറ് കോടി ചിത്രമാണ് ആടുജീവിതം. എന്നാൽ വർഷങ്ങൾക്ക് മുന്നേ സംവിധായകൻ പൃഥ്വിരാജ് 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു.

2019 ൽ മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത ലൂസിഫർ 127 കോടിയിലധികം രൂപ നേടിയിരുന്നു. 12 ദിവസം കൊണ്ടാണ് ലൂസിഫർ ആഗോളതലത്തിൽ 100 കോടി നേടിയത്. കേരളത്തിൽ നിന്ന് മാത്രം 75 കോടിയിലധികം രൂപ നേടിയിരുന്നു. ഒരു നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും പൃഥ്വി ചരിത്രം കുറിച്ചു എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

ആ റെക്കോർഡ് ആടുജീവിതം കൊണ്ടുപോയി; മലയാളത്തിന്റെ അതിവേഗ 100 കോടി ഇനി പൃഥ്വിരാജിന് സ്വന്തം

ഏറെ രസകരമായ മറ്റൊരു വസ്തുത എന്തെന്നാൽ ഇരു സിനിമകളും റിലീസ് ചെയ്തത് മാർച്ച് 28 നായിരുന്നു. ഇതും സമൂഹ മാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും മലയാള സിനിമയുടെ ചരിത്രത്തിൽ പൃഥ്വിരാജിന്റെ പേര് കുറിച്ചിടുന്ന ദിവസമാണ് മാർച്ച് 28. അങ്ങനെ നോക്കിയാൽ മാർച്ച് 28 പൃഥ്വിരാജിന്റെ 'ലക്കി ഡേ' ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

dot image
To advertise here,contact us
dot image