
തെന്നിന്ത്യൻ താരം ധനുഷിന്റെ 50-ാം ചിത്രം എന്നതിനാൽ തന്നെ 'രായന്' മേൽ വലിയ ഹൈപ്പുണ്ട്. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് ഈ അടുത്താണ് നടന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന സിനിമ ഈ ജൂണിൽ റിലീസ് ചെയ്യാനുള്ള പദ്ധതികളിലാണ് ധനുഷും സംഘവും എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. സൺ പിച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാറാൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
റഷ്യയിലേക്കല്ല, ദളപതിയും സംഘവും പോകുന്നത് ഈ രാജ്യത്തേക്ക്; ഗോട്ട് അടുത്ത ഷെഡ്യൂളിന് തുടക്കംഎ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുഗ്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും.