
/entertainment-new/news/2024/04/05/ranveer-singh-to-join-with-rajinikanth-thalaivar-171-update
'ലിയോ'യ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്തിന്റെ 'തലൈവർ 171'ൽ ബോളിവുഡ് നടന്റെ എൻട്രിയെ കുറിച്ചാണ് ഇപ്പോൾ ചർച്ച. ബോളിവുഡ് സൂപ്പർസ്റ്റാർ രൺവീർ സിംഗിനെ സിനിമയിൽ പ്രധാന വേഷത്തിലേക്ക് പരിഗണിച്ചിട്ടുണ്ട് എന്നാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതയി റിപ്പോർട്ട്.
രൺവീർ തലൈവർ 171-ന് കൈ കൊടുത്താൽ താരത്തിന്റെ ആദ്യ തമിഴ് ചിത്രമായിരിക്കും ഇത്. മുൻപും പല അഭിമുഖങ്ങളിലും മലയാളം ഉൾപ്പടെയുള്ള സൗത്ത് ഇന്ത്യൻ സിനിമകളോടുള്ള താല്പര്യം രൺവീർ സിംഗ് പ്രകടിപ്പിച്ചിട്ടുണ്ട്. അവസരം ലഭിച്ചാൽ അഭിനയിക്കാൻ തയാറാണെന്നും രൺവീർ പറഞ്ഞിട്ടുണ്ട്. രൺവീറിന്റെ തമിഴ് എൻട്രിയുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ പ്രചാരം നേടുകയാണ്. രജനികാന്തിന്റെ മാസും സ്വാഗും നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ. സിനിമയുടെ ടൈറ്റിൽ ഏപ്രിൽ മാസം 22 ന് പുറത്തുവിടും. താരത്തിന്റെ വില്ലൻ ഭാവങ്ങൾ ഈ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായാണ് ലോകേഷ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ചിത്രം എൽ സി യുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിട്ടുണ്ട്.
'അബദ്ധങ്ങളുടെ അയ്യര് കളി'; ഷേക്സ്പീരിയൻ നാടകവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമ