ആടുജീവിതത്തിന്റെ രണ്ടാം ഭാഗം മനസ്സിലുണ്ടായിരുന്നു, എന്നാൽ ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല അത്: ബ്ലെസി

അത് ആടുജീവിതത്തിന്റെ തുടർച്ചയായല്ല മനസ്സിൽ കണ്ടത്

dot image

ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം മലയാള സിനിമയിലെ പല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകളുണ്ടായിരുന്നു എന്ന് ബ്ലെസി മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അത് ആടുജീവിതത്തിന്റെ തുടർച്ചയായല്ല മനസ്സിൽ കണ്ടത് എന്ന് പറയുകയാണ് അദ്ദേഹം.

ആടുജീവിതത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ചിന്തയുണ്ടായിരുന്നു. എന്നാൽ ആടുജീവിതത്തിന്റെ തുടർച്ചയല്ല അത്. സൈനുവിന്റെ കഥ പറയണമെന്നായിരുന്നു ആഗ്രഹിച്ചത് എന്ന് ബ്ലെസി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നജീബിനായി കാത്തിരിക്കുന്ന സൈനുവിന്റെ കഥ പറയാൻ ആഗ്രഹിച്ചിരുന്നു. ആ ആശയം പലരോടും സംസാരിച്ചിരുന്നു. നജീബിന്റെ ഫോൺ വരുന്നതും കാത്ത് സൈനു ബൂത്തിന് മുന്നിൽ നിൽക്കുന്നതും, കത്ത് വല്ലതുമുണ്ടോ എന്ന് പോസ്റ്റ് ഓഫീസിൽ അന്വേഷിക്കുന്നതും ഉൾപ്പടെ ചില ഷോട്ടുകള മനസ്സിലുണ്ടായിരുന്നു. ഇത് അമല പോളുമായി സംസാരിച്ചിട്ടുമുണ്ട്. എന്നാൽ ഈ ആശയം തത്കാലം സിനിമയാക്കാൻ പദ്ധതിയില്ലെന്നും ബ്ലെസി വ്യക്തമാക്കി.

'ആ അപകടം കഴിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളിൽ അജിത് ഷൂട്ട് തുടങ്ങി'; വെളിപ്പെടുത്തലുമായി മാനേജർ

അതേസമയം ആടുജീവിതം നിലവിൽ ആഗോളതലത്തിൽ 93 കോടിയിലധികം രൂപ നേടി കഴിഞ്ഞു. എട്ട് ദിവസത്തിനുള്ളിലാണ് സിനിമയുടെ ഈ നേട്ടം. അടുത്ത ദിവസന്തങ്ങളിൽ തന്നെ സിനിമ 100 കോടി എന്ന നേട്ടം കൈവരിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

dot image
To advertise here,contact us
dot image