മിന്നിച്ച് ''ഇലുമിനാറ്റി'' ആവേശത്തിലെ പുതിയ ഗാനം ദേ പിള്ളേരങ്ങേറ്റെടുത്തു;ട്രെന്ഡിങ്ങില് മുന്നില്

വിനായക് ശശികുമാർ രചിച്ച പാട്ടിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് യുവ സംഗീത പ്രേമികളുടെ വൈബായി മാറിയ സുഷിൻ ശ്യാമാണ്

dot image

'രോമാഞ്ച'ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശത്തിലെ പുതിയ ഗാനം ഏറ്റെടുത്ത് മലയാളി പ്രേക്ഷകര്. ''ഇലുമിനാറ്റി... '' എന്ന് തുടങ്ങുന്ന ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. പാട്ട് യൂട്യൂബില് ട്രെന്ഡിങ്ങില് രണ്ടാം സ്ഥാനത്താണ്. പാട്ട് പാടിയിരിക്കുന്നത് പ്രശസ്ത റാപ്പർ ഡാബ്സീയാണ്. വിനായക് ശശികുമാർ രചിച്ച പാട്ടിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് യുവ സംഗീത പ്രേമികളുടെ വൈബായി മാറിയ സുഷിൻ ശ്യാമാണ്.

ശ്രോതാക്കളെ ത്രസിപ്പിക്കും വിധത്തിലുള്ള ഗാനമാണ് ഇലുമിനാറ്റി എന്നാണ് സോഷ്യൽ മീഡിയയിൽ നൽകുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രം അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് നിർമ്മിക്കുന്നത്.

കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം, ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ചിത്രം പെരുന്നാൾ - വിഷു റിലീസ് ആയി ഏപ്രിൽ 11 ന് തിയേറ്റുകളിൽ എത്തും. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.

സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റർ - വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മഷർ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ - പി കെ ശ്രീകുമാർ, പ്രോജക്റ്റ് സിഇഒ - മൊഹ്സിൻ ഖൈസ്, മേക്കപ്പ് - ആർജി വയനാട്, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - ചേതൻ ഡിസൂസ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് SRIK Varier, ടൈറ്റിൽസ് - അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, പിആർഒ - എ.എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - സ്നേക്ക് പ്ലാന്റ്

'അന്ന് ദുൽഖർ നൽകിയ ആത്മവിശ്വാസം, ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടാൻ കാരണം'; മൃണാൾ താക്കൂർ
dot image
To advertise here,contact us
dot image