

നടനും സാമൂഹിക പ്രവത്തകനുമായ പ്രകാശ് രാജ് ബിജെപിയിൽ അംഗത്വവമെടുക്കുന്നു എന്ന സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോൾ. രസകരമായ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജ് വ്യാജ പ്രചരണത്തിന് മറുപടി അതേ സോഷ്യൽ മീഡിയയിലൂടെ നൽകിയത്.
“എന്നെ വാങ്ങാൻ തക്ക (ആശയപരമായി) സമ്പന്നരല്ലെന്ന് അവർ മനസ്സിലാക്കിയിരിക്കണം എന്നാണ് ഞാൻ കരുതുന്നത്, എന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി. 'ദി സ്കിൻ ഡോക്ടർ' എന്ന ഒരു ഉപയോക്താവിൻ്റെ എക്സ് പേസ്റ്റിലാണ് 'പ്രമുഖ നടൻ പ്രകാശ് രാജ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബിജെപിയിൽ ചേരും', എന്ന് കുറിച്ചത്.
I guess they tried 😂😂😂 must have realised they were not rich enough (ideologically) to buy me.. 😝😝😝.. what do you think friends #justasking pic.twitter.com/CCwz5J6pOU
— Prakash Raj (@prakashraaj) April 4, 2024
പോസ്റ്റ് വൈറലായതോടെ പ്രകാശ് രാജിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു സോഷ്യൽ മീഡിയ. ബിജെപി സർക്കാരിനെതിരായി സോഷ്യൽ മീഡിയയിലും പൊതുവേദികളിലും ശബ്ദമുയർത്തുന്ന താരമാണ് പ്രകാശ് രാജ്. അതുകൊണ്ട് തന്നെ നടനിൽ നിന്ന് അങ്ങനൊരു നീക്കം ഉണ്ടാകില്ല എന്നതും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഉറപ്പായിരുന്നു.
കൊല്ക്കത്ത തോറ്റാൽ ഷാരൂഖിന്റെ മുഖം മാറും; കിംഗ് ഖാനൊപ്പം മത്സരം കണ്ടാല് ശരിയാകില്ലെന്ന് ജൂഹി ചൗള