/entertainment-new/news/2024/04/03/indias-most-expensive-star-will-vijay-reports

ഇനി ഇന്ത്യയിലെ 'വിലകൂടിയ' താരം; അവസാന ചിത്രത്തിൽ റെക്കോർഡ് പ്രതിഫലവുമായി വിജയ്

ബോളിവുഡ് നടൻ ഷാരൂഖ് ഖാനായിരുന്നു ഇതുവരെ ഇന്ത്യൻ സിനിമയിൽ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരം.

dot image

'ദളപതി 69 ' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന അവസാന ചിത്രത്തിന് ശേഷം മുഴു നീള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിജയ് അറിയിച്ചിരുന്നു. 'തമിഴക വെട്രി കഴകം' എന്ന താരത്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത് ശേഷമായിരുന്നു ഈ അറിയിപ്പ്. ചിത്രത്തിനായി വിജയ് റെക്കോഡ് പ്രതിഫലം വാങ്ങുമെന്നാണ് ഇപ്പോള് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. 250 കോടിയോളമാണ് വിജയ്ക്ക് ചിത്രത്തിന് വേണ്ടി നൽകുന്ന പ്രതിഫലം.

വിജയുടെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല് വിവരങ്ങള് ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 'ദളപതി 69 ' എച്ച് വിനോദ് ആയിരിക്കും സംവിധാനം ചെയ്യുക എന്ന് റിപ്പോര്ട്ടുകളുണ്ട്. തെലുങ്കു സിനിമയിലെ പ്രമുഖ നിര്മാണ കമ്പനിയായിരിക്കും നിര്മാതാക്കള്.

പൃഥ്വിരാജിന് വേണ്ടി അക്ഷയ് കുമാറിന്റെ ഡേറ്റ് മാറ്റാം, പകരംവെക്കാൻ ആളില്ല: അലി അബ്ബാസ്

ബോളിവുഡ് നടൻ ഷാരൂഖ് ഖാനായിരുന്നു ഇതുവരെ ഇന്ത്യൻ സിനിമയിൽ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരം. അവസാന ചിത്രത്തിലൂടെ വിജയ് അത് മറികടക്കുമെന്നും റിപ്പോര്ട്ടുകള് പറയുന്നു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം' ആണ് വിജയ് ഇപ്പോള് അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഗോട്ട് ഓഗസ്റ്റ് മാസത്തിൽ തിയേറ്ററിൽ എത്തുമെന്നാണ് പ്രതീഷിക്കുന്നത്. വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർക്ക് പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us