വിക്രം ചിത്രം 'ചിയാൻ 62'ൽ നായികയായി ദുഷാര വിജയൻ, പ്രധാന വേഷത്തില് സുരാജ് വെഞ്ഞാറമൂടും

ദുഷാര വിജയന് സിനിമയിൽ നിര്ണായക കഥാപാത്രമായാണ് എത്തുന്നത്

dot image

'സർപാട്ട പരമ്പരൈ' എന്ന ചിത്രത്തിലെ മറിയാമ്മയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധേയയായ നടി ദുഷാര വിജയൻ വിക്രം ചിത്രത്തില് നായികയാവും. ചിയാൻ 62-ലാണ് ദുഷാര വിജയൻ എത്തുന്നത്. എസ് യു അരുൺ കുമാർ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില് എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി മറ്റ് താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ദുഷാര വിജയന് സിനിമയിൽ നിര്ണായക കഥാപാത്രമായാണ് എത്തുന്നത്. തേനി ഈശ്വറാണ് ചിയന് 62-ന്റെ ഛായാഗ്രഹണം നിര്വഹിക്കുന്നത്. ജി വി പ്രകാശ് സംഗീതവും ഒരുക്കുന്നു. എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിയാന് 62 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ്.

എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ഈ പ്രൊജക്ടിനായി ആകാംക്ഷയിലാണ് ആരാധകര്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ 21ന് മധുരയിൽ ആരംഭിക്കും. പി ആർ ഓ പ്രതീഷ് ശേഖർ.

'ഓസ്കറിന് ഇതാ ഒരു മലയാള സിനിമ ശബ്ദമുയർത്തി ഞാന് പറയുന്നു'; അഭിനന്ദനങ്ങളുമായി ശ്രീകുമാരന് തമ്പി
dot image
To advertise here,contact us
dot image