/entertainment-new/news/2024/04/01/samantha-will-do-the-lead-role-in-allu-arjun-atlee-movie

അല്ലുവിന്റെ നായിക സാമന്ത, സംഗീതം അനിരുദ്ധ്; ജവാന് ശേഷം ഹിറ്റ് ആവർത്തിക്കാൻ അറ്റ്ലി

അറ്റ്ലിയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായിരിക്കുമിത്

dot image

ചുരുക്കം സിനിമകൾ കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന സംവിധായകനാണ് അറ്റ്ലി. രാജാ റാണി എന്ന തമിഴ് ചിത്രത്തിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം ഒടുവിൽ ചെയ്തത് ഷാരൂഖ് ഖാനൊപ്പമുള്ള ജവാൻ എന്ന ബോളിവുഡ് ചിത്രമാണ്. ഈ ചിത്രം 1000 കോടിയിലധികം രൂപ ബോക്സ്ഓഫീസിൽ നിന്ന് നേടുകയും ചെയ്തു. പിന്നാലെ അറ്റ്ലിയുടെ അടുത്ത ചിത്രത്തിൽ അല്ലു അർജുൻ നായകനാകുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു.

ഇപ്പോഴിതാ അറ്റ്ലി-അല്ലു പടത്തെക്കുറിച്ച് വമ്പൻ അപ്ഡേറ്റുകളാണ് വന്നിരിക്കുന്നത്. സിനിമയിൽ സാമന്തയായിരിക്കും നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. അല്ലുവിന്റെ സൺ ഓഫ് സത്യമൂർത്തി എന്ന സിനിമയിൽ നായികയായി സാമന്ത അഭിനയിച്ചിരുന്നു. കൂടാതെ പുഷ്പ ഒന്നാം ഭാഗത്തിൽ ഒരു ഡാൻസ് നമ്പറിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. അറ്റ്ലിയുടെ രണ്ടാമത്തെ ചിത്രമായ തെരിയിലും സാമന്ത ഭാഗമായിരുന്നു.

അറ്റ്ലിയുടെ പുതിയ സിനിമയ്ക്കായി അനിരുദ്ധ് സംഗീതം ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അറ്റ്ലിയുടെ ബോളിവുഡ് ചിത്രമായ ജവാനിൽ അനിരുദ്ധയിരുന്നു സംഗീതം ഒരുക്കിയത്. ഇത് ആദ്യമായാണ് ഒരു അല്ലു അർജുൻ സിനിമയ്ക്ക് അനിരുദ്ധ് സംഗീതം നൽകുന്നത്.

'ആടുജീവിതം കാണണമെന്നത് സഹോദരന്റെ വലിയ ആഗ്രഹം, എന്നാൽ 2021ൽ മരിച്ചു'; കുറിപ്പ്, മറുപടിയുമായി പൃഥ്വി

സൺ പിക്ചേഴ്സും ഗീത ആർട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. വമ്പന് ബജറ്റില് വരുന്ന ആക്ഷന് ത്രില്ലറായിരിക്കും അല്ലു അര്ജുന്-അറ്റ്ലി കോമ്പോയില് വരുന്ന ചിത്രമെന്നാണ് അഭ്യൂഹം. അറ്റ്ലിയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായിരിക്കുമിത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us