ആടുജീവിതത്തിന് ബഹ്റൈനിൽ പ്രദർശനാനുമതി; അഡ്വാൻസ് ബുക്കിങ്ങിന് തിരക്ക് കൂട്ടി പ്രേക്ഷകർ

ആടുജീവിതം ബഹ്റൈനിലെ തിയേറ്ററുകളിലുമെത്തുന്നു എന്ന വാർത്തയെ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്

dot image

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിത്തതിന് ബഹ്റൈനിൽ പ്രദർശനാനുമതി. ഏപ്രിൽ മൂന്ന് മുതലാണ് സിനിമ ബഹ്റൈനിൽ പ്രദർശിപ്പിക്കുക. നേരത്തെ ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ മാത്രമായിരുന്നു സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചിരുന്നത്. ആടുജീവിതം ബഹ്റൈനിലെ തിയേറ്ററുകളിലുമെത്തുന്നു എന്ന വാർത്തയെ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ ആദ്യ ഷോയ്ക്ക് എല്ലാ തിയേറ്ററുകളിലും വലിയ തോതിൽ ഓൺലൈൻ ബുക്കിങ് ലഭിച്ചിട്ടുണ്ട്.

അതേസമയം ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ സെൻസറിങ് മാർച്ച് 31 ന് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മലയാള സിനിമയുടെ കളക്ഷനിൽ വലിയ പങ്ക് ജിസിസി രാജ്യങ്ങൾ വഹിക്കുന്നുണ്ട്. കൂടുതൽ ജിസിസി രാജ്യങ്ങളിൽ പ്രദർശനം തുടങ്ങുന്നതോടെ സിനിമയുടെ കളക്ഷനിലും അത് ഗുണം ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

നിലവിൽ രണ്ടുദിവസം കൊണ്ട് സിനിമ ആഗോളതലത്തിൽ 30 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമായി ഇന്നലെ സിനിമ 6.5 കോടി നേടിയെന്നാണ് സൂചന. ഇന്നലെ 75.09 ശതമാനം ഒക്യുപൻസിയാണ് സിനിമയ്ക്ക് ലഭിച്ചത്. വാരാന്ത്യം, ഞായറാഴ്ച, ഈസ്റ്റർ എന്നിവ കാണിക്കിലെടുത്താൽ സിനിമയുടെ കളക്ഷനിൽ വലിയ വർധനവുണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. അതോടെ അടുത്ത ദിവസങ്ങളിൽ തന്നെ സിനിമ 50 കോടി ക്ലബിൽ ഇടം നേടും എന്നാണ് കണക്കുകൂട്ടൽ.

ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില് ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.

ഈ പോക്ക് അതിവേഗ ഹാഫ് സെഞ്ച്വറിയിലേയ്ക്ക്; രണ്ട് ദിവസം കൊണ്ട് 30 കോടി നേടി ആടുജീവിതം

വിഷ്വൽ റൊമാൻസിന്റെ ബാനറില് എത്തുന്ന ചിത്രത്തില് ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.

dot image
To advertise here,contact us
dot image