'എമ്പുരാ'ന് ശേഷം 'ടൈസൺ'; ഉറപ്പ് നല്കി പൃഥ്വിരാജ്

കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് ടൈസൺ ചിത്രത്തിന്റെ നിർമ്മാണം

dot image

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ടൈസൺ' പ്രഖ്യാപിച്ചിട്ട് രണ്ടു വർഷത്തിന് മുകളിലായി. ഒരു പോസ്റ്റർ അല്ലാതെ ചിത്രത്തിന്റേതായി മറ്റു വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തു വിട്ടിട്ടും ഇല്ല. എന്നാല് ഇപ്പോള് ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. ആടുജീവിതം പ്രമോഷൻ ഭാഗമായി ബെംഗളൂരുവിൽ സംസാരിക്കുകയായിരുന്ന പൃഥ്വിരാജ് എമ്പുരാന് ശേഷം ടൈസൺ സംവിധാനം ചെയ്യുമെന്നാണ് പറഞ്ഞത്. എന്നാല് എപ്പോഴായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയെന്ന കാര്യത്തില് താരം വ്യക്തത നല്കിയില്ല.

മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് നിർമ്മാണം. ഹോംബാലെ ഫിലിംസ് നിർമ്മിച്ച കെജിഎഫ് 2 കേരളത്തിൽ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. ഇവർ നിർമ്മിച്ച പ്രഭാസ് ചിത്രം സലാറിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജ് അഭിനയിച്ചിരുന്നു.

സലാറിന്റെ കേരളത്തിലെ വിതരണവും പൃഥ്വിരാജ് പ്രൊഡക്ഷൻസിനായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ള സോഷ്യൽ ത്രില്ലറായിരിക്കും ടൈസൺ. പൃഥ്വിരാജിന്റെ മൂന്നാമത്തെ സംവിധാനമാണ് ടൈസൺ. ലൂസിഫർ ആയിരുന്നു ആദ്യ സംവിധാനം. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് പൃഥ്വിരാജിന്റെതായി പുറത്തിറങ്ങിയ ചിത്രം. ആദ്യ ദിനത്തിൽ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

dot image
To advertise here,contact us
dot image