ധ്യാനിന്റെയും എസ് എൻ സ്വാമിയുടെയും 'സീക്രട്ട്' ചെറുതല്ല; സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി

എസ് എൻ സ്വാമി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്

dot image

എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമ്മാണം.

അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് എൻ സ്വാമി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. സംഗീത സംവിധാനം ജേക്സ് ബിജോയ്.

'പൃഥ്വീ, നിങ്ങളുടെ ഡെഡിക്കേഷൻ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്'; ആടുജീവിതത്തിന് ആശംസകളുമായി പ്രഭാസ്

ഡിഒപി : ജാക്സൺ ജോൺസൺ, എഡിറ്റിങ് : ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ്.ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ : അരോമ മോഹൻ, കോസ് റ്റ്യൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് : അജിത് എ ജോർജ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ഡി ഐ: മോക്ഷ, പി.ആർ.ഒ : പ്രതീഷ് ശേഖർ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്റണി സ്റ്റീഫൻ.

dot image
To advertise here,contact us
dot image