
/entertainment-new/news/2024/03/25/toxic-team-commendts-on-the-speculations-around-casting-of-movie
കെജിഎഫ് നായകൻ യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ടോക്സിക്'. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്' എന്ന ടാഗ്ലൈനോടെയുള്ള ചിത്രത്തിലെ താരനിരയെക്കുറിച്ച് പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ബോളിവുഡ് താരം കരീന കപൂർ സിനിമയുടെ ഭാഗമാകുന്നു എന്നത്. തെന്നിന്ത്യൻ നായിക സായ് പല്ലവിയുടെ പേരും സിനിമയുടെ ഭാഗമായി കേൾക്കുന്നുണ്ട്.
ഇപ്പോഴിതാ ആ അഭ്യൂഹങ്ങളിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ കാസ്റ്റിങ് പൂർത്തിയായതായി അണിയറക്കാർ അറിയിച്ചു. ഈ സമയം അടിസ്ഥാനരഹിതമായ പല അഭ്യൂഹങ്ങളും വരുന്നുണ്ട്. എന്നാൽ ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കാനും അണിയറപ്രവർത്തകർ അഭ്യർത്ഥിച്ചു.
തപ്സി വിവാഹിതയായി?; ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രംകെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറില് വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഗീതു മോഹൻദാസ് തന്നെയാണ് രചനയും നിർവഹിക്കുന്നത്.