ഏപ്രിലിൽ പാക്കപ്പ്, മെയ് മാസത്തിൽ ആദ്യ ഗാനം... ദളപതിയുടെ 'ഗോട്ട്' ഓഗസ്റ്റിൽ റിലീസ് ചെയ്യും?

ഗോട്ടിലെ ആദ്യ ഗാനം മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്ന് വെങ്കട് പ്രഭു നേരത്തെ അറിയിച്ചിരുന്നു

dot image

വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി ഗോട്ട്'. സയൻസ് ഫിക്ഷൻ എന്റർടെയ്നർ ജോണറിൽ കഥ പറയുന്ന സിനിമയുടെ പുതിയസ് ഷെഡ്യൂൾ തിരുവനന്തപുരത്ത് നടക്കുകയാണ്. തെന്നിന്ത്യൻ സിനിമാപ്രേമികൾ മുഴുവൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് സംബന്ധിച്ച് പുതിയ റിപ്പോർട്ടുകളെത്തിയിരിക്കുകയാണ്.

ഏപ്രിൽ മാസത്തോടെ ചിത്രീകരണം പൂർത്തിയാകുമെന്നും ഓഗസ്റ്റ് മാസത്തിൽ ചിത്രം റിലീസ് ചെയ്യുമെന്നുമാണ് പുതിയ റിപ്പോർട്ട്. ഓഗസ്റ്റ് 23 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. തിരുവനന്തപുരം ഷെഡ്യൂളിന് ശേഷം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്കായി അണിയറപ്രവർത്തകർ റഷ്യയിലേക്കും യുഎസ്സിലേക്കും തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഗോട്ടിലെ ആദ്യ ഗാനം മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്ന് വെങ്കട് പ്രഭു നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമയുടെ അപ്ഡേറ്റുകൾ അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് സൂചന.

'ഒരപേക്ഷ, അഞ്ചക്കളളകോക്കാൻ ഒടിടിയിൽ വന്നിട്ട് തിയേറ്ററിൽ മിസ്സായല്ലോ എന്ന് പറയരുത്'; നിർമൽ പാലാഴി

വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർക്ക് പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'വര്ഷങ്ങള്ക്കു ശേഷം' ഫൈനൽ മിസ്കിങ് പൂർത്തിയായി; 'ഇത് ഏറെ സ്പെഷ്യൽ' എന്ന് വിനീത് ശ്രീനിവാസൻ

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

https://www.youtube.com/watch?v=8SWeNH6vqRs&list=PLL6GkhckGG3xK5s5aXi1EDdu9cLmvp25V
dot image
To advertise here,contact us
dot image