/entertainment-new/news/2024/03/23/i-was-offered-to-play-in-kannathil-muthamittal-brindha-sivakumar

'കന്നത്തിൽ മുത്തമിട്ടാലി'ലെ സിമ്രന്റെ റോൾ ഓഫർ ചെയ്തിരുന്നതാണ്'; സൂര്യയുടെ സഹോദരി ബൃന്ദ ശിവകുമാർ

'സിമ്രൻ അഭിനയിച്ച കഥാപാത്രത്തിലേക്ക് പരിഗണിച്ചത് സംവിധായിക സുധ കൊങ്കരയാണ്'

dot image

ബൃന്ദ ശിവകുമാർ, നടൻ സൂര്യ, കാർത്തിയുടെ സഹോദരി എന്നിവ തമിഴ് സിനിമാ മേഖലയിൽ അറിയപ്പെടുന്ന പേരാണ് നടന്മാരായ സൂര്യയുടെയും കാർത്തിയുടെയും സഹോദരിയായ ബൃന്ദ ശിവകുമാർ. ഗായിക കൂടിയായ ബൃന്ദ 'മിസ്റ്റർ ചന്ദ്രമൗലി', 'രാച്ചസി', 'ജാക്ക്പോട്ട്', 'പൊൻമകൾ വന്താൽ', 'ഓ2' എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.

സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബൃന്ദ അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഗായികയായി സിനിമാ മേഖലയിൽ തൻ്റെ കരിയർ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒരു നടിയായി അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നാണ് ബൃന്ദ പറഞ്ഞത്.

സംഗീതസംവിധായകൻ കാർത്തിക് രാജയാണ് ആദ്യം എന്നെ പാടാൻ വിളിച്ചിരുന്നത്. എന്നാൽ അന്ന് സ്കൂളിൽ പഠിക്കുന്നതിനാൽ ഞാൻ ആ ഓഫർ നിരസിക്കുകയായിരുന്നു. 2002ൽ മണിരത്നം സംവിധാനം ചെയ്ത 'കണ്ണത്തിൽ മുത്തമിട്ടാൽ' എന്ന സിനിമയിൽ നായികയായി അഭിനയിക്കാൻ ഓഫർ ലഭിച്ചു. ചിത്രത്തിൽ സിമ്രൻ അഭിനയിച്ച കഥാപാത്രത്തിലേക്ക് പരിഗണിച്ചത് സംവിധായിക സുധ കൊങ്കരയാണ്. അന്ന് മണിരത്നത്തിൻ്റെ അസോസിയേറ്റാണ് സുധ. അടുത്തിടെ ഞാൻ മാധവനെ കാണ്ടിരുന്നു. അന്ന് നഷ്ടപ്പെട്ട അവസരത്തെ കുറിച്ചും ഞാൻ അത് നിരസിച്ചതിനെ കുറിച്ചും ഞങ്ങൾ സംസാരിച്ചു, ബൃന്ദ വിശദീകരിച്ചു.

അഭിനയത്തിൽ താൽപ്പര്യമുണ്ടായിരുന്നില്ല. ഞാൻ ഗായികയായി തന്നെ എന്റെ കരിയറിൽ തുടരാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. അന്ന് എനിക്ക് ഓഫർ ചെയ്ത റോളിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. മൂന്ന് കുട്ടികളുടെ അമ്മയായി അഭിനയിക്കണമല്ലോ എന്ന് കുടുംബാംഗങ്ങൾ തമാശയായി പറഞ്ഞു. ആ സിനിമയിൽ മാധവനും സിമ്രനും ഗംഭീരമായി തന്നെ അഭിനയിച്ചു, ബൃന്ദ കൂട്ടിച്ചേർത്തു.

15 മിനിറ്റിന് ഒരു ലക്ഷം, ഒരു മണിക്കൂറിന് അഞ്ചു ലക്ഷം; അനുരാഗ് കശ്യപിനെ കാണാൻ ഇനി കാശ് കൊടുക്കണം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us