
'ഹൃദയ'ത്തിന് ശേഷം പ്രണവ് മോഹൻലാൽ-വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം കൂടിയെത്തുന്നു എന്ന വാർത്ത കേട്ട നാൾ മുതൽ സിനിമയ്ക്കായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ട്രെയ്ലർ. വിന്റേജ് മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ഘടകം സിനിമയും സൗഹൃദവുമാണ് എന്നതിൽ തർക്കമില്ല. ട്രെയ്ലറിൽ നിന്നും അത് വ്യക്തമാണ്.
സിനിമയെന്ന മോഹവുമായി ചെന്നൈ നഗരത്തലെത്തിപ്പെട്ട നിരവധി താരങ്ങളുടെ കഥ കെട്ടുണ്ട്. എന്നാൽ സിനിമയിലേക്ക് എത്തിപ്പെടാൻ അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങളെയാണ് ചിത്രം വരച്ചു കാട്ടുന്നത് എന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. ധ്യാനിന്റെയും പ്രണവിന്റെയും ജീവിത്തിലൂടെ കടന്ന പോകുന്ന സിനിമ വ്യത്യസ്തമായ സന്ദർഭങ്ങളും പറഞ്ഞ് പോകുന്നുണ്ട്. ഒപ്പം പ്രണയത്തിന്റെ മധുരവും ചിത്രം ചാലിക്കുന്നുണ്ടെന്ന് പ്രണവിന്റെയും കല്യാണിയുടെയും കോംബോയിൽ നിന്ന് വ്യക്തമാണ്.
'കഴിവും സൗന്ദര്യവുമൊക്കെ എങ്ങനെയാണ് അളക്കാൻ സാധിക്കുക, തരംതാഴ്ന്ന പ്രവർത്തി'; സുരഭി ലക്ഷ്മിനിരവധി പെർ സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും ട്രെയ്ലർ എഫ്ഡിഎഫ്എസ് കാണുവാൻ പ്രചോദനം നൽകുന്നുവെന്നും അഭിപ്രായപ്പെടുന്നു. ചിത്രം രണ്ട് കാലഘട്ടത്തെ കഥയാണ് പറയുന്നത്. കൂടാതെ നിവിൻ പോളിയുടെ കാമിയോയും പ്രത്യേകതയാണ്. കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങി ഒട്ടനവധി താരനിയും ചിത്രത്തില് അണിനിരക്കുന്നുണ്ട്. മേരിലാന്റ് സിനിമാസിന്റെ ബാനറില് വൈശാഖ് സുബ്രഹ്മണ്യം ആണ് വര്ഷങ്ങള്ക്കു ശേഷം നിര്മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന് അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിലെത്തും.