വാണി വിശ്വനാഥിനെ നായികയാക്കി ആഷിഖ് അബു ചിത്രം; 'റൈഫിൾ ക്ലബ്' ആരംഭിച്ചു

ബോളിവുഡ് താരം അനുരാഗ് കശ്യപിൻ്റെ ആദ്യ മലയാള ചിത്രം കൂടിയാണ് 'റൈഫിൾ ക്ലബ്'.

dot image

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന 'റൈഫിൾ ക്ലബ്' എന്ന സിനിമയുടെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു.

വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്, ഉണ്ണിമായ, റാപ്പർമാരായ ബേബി ജീൻ–ഹനുമൻകൈൻഡ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ബോളിവുഡ് താരം അനുരാഗ് കശ്യപിൻ്റെ ആദ്യ മലയാള ചിത്രം കൂടിയാണ് 'റൈഫിൾ ക്ലബ്'.

ശ്യാം പുഷ്കരൻ - ദിലീഷ് കരുണാകരൻ, ഷറഫു - സുഹാസ് എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബുവിൻ്റെ മായാനദിക്ക് ശേഷം ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമാണ് 'റൈഫിൾ ക്ലബ്'.

ഒറിജിനല് ഇവിടെയുള്ളപ്പോള് ചൈനീസ് പീസ് എന്തിന്? അനില് ആന്റണിയെ പരിഹസിച്ച് രാഹുല്
dot image
To advertise here,contact us
dot image