
സൗദി വെള്ളക്കയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് തരുൺ മൂര്ത്തി ഔദ്യോഗികമായി അറിയിച്ചത്. സിനിമയുടെ പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ ആവേശമാണുണ്ടാക്കിയത്. ആ ആവേശം വർധിപ്പിക്കുന്ന അപ്ഡേറ്റുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമിത്. വലിയ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
മോഹൻലാലിന്റെ 360-ാം ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റും പ്രമുഖ ദിനപത്രങ്ങളിലും മാഗസിനുകളിലും ഫീച്ചറുകള് എഴുതുന്ന എഴുത്തുകാരനുമാണ് കെ ആർ സുനിൽ. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരികയാണ്.
ഒരു ലാലേട്ടൻ ഫാൻ ബോയ് സംഭവം 'ലോഡിങ്'; 360-ാം ചിത്രത്തെ കുറിച്ച് മോഹന്ലാലിന് പറയാനുള്ളത്ഛായാഗ്രഹണം-ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അവന്തിക രഞ്ജിത് കലാസംവിധാനം-ഗോകുൽദാസ്. മേക്കപ്പ്-പട്ടണം റഷീദ്, കോസ്റ്റ്യും-ഡിസൈൻ-സമീറാ സനീഷ്. നിർമ്മാണ നിർവ്വഹണം-ഡിക്സൻ പൊടുത്താസ്. സൗണ്ട് ഡിസൈൻ-വിഷ്ണു ഗോവിന്ദ്. ഏപ്രിൽ രണ്ടാം വാരം മുതല് റാന്നി, തൊടുപുഴ ഭാഗങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം.