
തമിഴ് സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് വിശാൽ. നടനായും നിർമ്മാതാവായും ചുവടുറപ്പിച്ച നടന്റെ അടുത്ത ചുവടു മാറ്റം സംവിധാനത്തിലേക്കാണ്. നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം അറിയിച്ചിരിക്കുകയാണ് താരം.
2017-ൽ പുറത്തിറങ്ങിയ 'തുപ്പറിവാളൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വിശാൽ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. 25 വർഷമായി മനസ്സിൽ കൊണ്ട് നടന്ന സ്വപ്നമായിരുന്നു സംവിധാന വേഷമെന്നും ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് പുതിയ ഉത്തരവാദിത്തമെന്നും വിശാൽ എക്സിൽ പോസ്റ്റ് ചെയ്തു.
ഒടുവിൽ 'ധ്രുവനച്ചത്തിരം' റിലീസ് ചെയ്യാനുള്ള പദ്ധതികളുമായി അണിയറക്കാർ; ആടുജീവിതവുമായി ക്ലാഷ്?'എന്റെ സ്വപ്നം, ആഗ്രഹം, ജീവിതത്തിൽ ആകാൻ ആഗ്രഹിച്ചത് യാഥാർത്ഥ്യമാവുകയാണ്. ആദ്യ സംവിധാനം, ഏറെ വെല്ലുവിളികൾ നിറഞ്ഞ പുതിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. 'തുപ്പറിവാളൻ 2 ' എന്ന ചിത്രത്തിന്റെ ജോലികൾക്കായി ലണ്ടൻ, അസർബൈജാൻ, മാൾട്ട എന്നിവിടങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്' എക്സിൽ പങ്കുവെച്ച വീഡിയോക്കൊപ്പം വിശാൽ കുറിച്ചിട്ടുണ്ട്.
മിഷ്കിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചിത്രമാണ് തുപ്പറിവാളൻ. വിശാൽ, പ്രസന്ന, വിനയ് റായ്, ആൻഡ്രിയ, അനു ഇമ്മാനുവൽ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. കുറ്റാന്വേഷണ ചിത്രമായെത്തിയ തുപ്പറിവാളൻ ബോക്സോഫീസിൽ വലിയ വിജയം സ്വന്തമാക്കി. ഇതിന്റെ രണ്ടാംഭാഗം മിഷ്കിനും വിശാലും ഒരുമിച്ചാണ് ഒരുക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അഭിപ്രായ വ്യത്യാസത്തിനെ തുടർന്ന് മിഷ്കിൻ പിന്മാറി എന്നാണ് സൂചന. ഇതേ തുടർന്ന് വിശാൽ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി എന്നാണ് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്