ചിദംബരത്തിനൊപ്പമല്ല; ധനുഷിന്റെ അടുത്ത ചിത്രം 'അമരൻ' സംവിധായകനൊപ്പം?

ഗോപുരം ഫിലിംസിൻ്റെ ജിഎൻ അൻബു ചെഴിയനാണ് ചിത്രം നിർമ്മിക്കുന്നത്

dot image

തെന്നിന്ത്യൻ സിനിമാതാരങ്ങളിൽ തന്നെ അണിയറയിൽ ഏറ്റവും മികച്ച പ്രോജക്ടുകൾ ഒരുങ്ങുന്ന താരമാണ് ധനുഷ്. മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനൊപ്പം ധനുഷ് ഒരു സിനിമ ചെയ്യുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ചിദംബരത്തിനൊപ്പമായിരിക്കില്ല, മറിച്ച് തമിഴ് സംവിധായകൻ രാജ്കുമാർ പെരിയസാമിക്കൊപ്പമായിരിക്കും നടന്റെ അടുത്ത ചിത്രമെന്നാണ് പുതിയ റിപ്പോർട്ട്.

ചിദംബരത്തിൻ്റെ മറ്റ് കമ്മിറ്റ്മെൻ്റുകൾ മൂലം ഇരുവരും ഒന്നിച്ചുള്ള ചിത്രം വൈകിയേക്കുമെന്നും അതിനാലാണ് രാജ്കുമാർ പെരിയസാമിയുമായി ഒന്നിക്കുന്നത് എന്നും ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. ഗോപുരം ഫിലിംസിൻ്റെ ജിഎൻ അൻബു ചെഴിയനാണ് ചിത്രം നിർമ്മിക്കുന്നത്. വേൽരാജ് സംവിധാനം ചെയ്ത 2015 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ തങ്കമകനിലാണ് ചെഴിയാൻ മുമ്പ് ധനുഷിനൊപ്പം പ്രവർത്തിച്ചത്.

നിലവിൽ ശിവകാർത്തികേയനെ നായകനാക്കി അമരൻ എന്ന സിനിമയാണ് രാജ്കുമാർ പെരിയസാമി ഇപ്പോൾ ചെയ്യുന്നത്. അന്തരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം കമൽഹാസനാണ് നിർമ്മിക്കുന്നത്.

കരിക്ക് വെബ് സീരിസിലെ അഭിനേതാവ് കിരൺ വിവാഹിതനായി

അതേസമയം ധനുഷ് ഇപ്പോൾ ശേഖര് കമ്മുലയുടെ കുബേര എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. തെലുങ്ക് താരം നാഗാർജുനയും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ പുതിയ ഷെഡ്യുൾ ബാങ്കോക്കിൽ നടന്നുകൊണ്ടിരിക്കുകയാണ്. രശ്മിക മന്ദാന ചിത്രത്തിൽ നായികയായി എത്തുന്നു. ധനുഷിനൊപ്പം ഇതാദ്യമായിട്ടാണ് രശ്മിക അഭിനയിക്കുന്നത്.

dot image
To advertise here,contact us
dot image