യക്ഷിയും ചാത്തനും യൂറോപ്പുകാരും; ഒടിടിയിലെത്തിയ ശേഷം ഭ്രമയുഗത്തെ സൂക്ഷ്മമായി നിരീക്ഷച്ചവർ പറയുന്നു

തിയേറ്റർ റിലീസിന് ശേഷം മമ്മൂട്ടിയും സംവിധായകനും അണിയറപ്രവർത്തകനുമായിരുന്നെങ്കിൽ സിനിമയിലെ ചാത്തനയും യക്ഷിയെയുമൊക്കെ നിരീക്ഷിക്കുന്നുണ്ട് പ്രേക്ഷകർ

dot image

ഫെബ്രുവരി 15-ന് റിലീസിനെത്തിയ മമ്മൂട്ടി ചിത്രം തിയേറ്റർ പ്രേക്ഷകരെ ഭ്രമിപ്പിച്ച് ഒടിടിയിലേക്ക് ചേക്കേറിയത് മാർച്ച് 15-നായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സോഷ്യൽ മീഡിയ സംസാരിച്ച മൂന്ന് സിനിമകളിൽ ഒന്ന് ഭ്രമയുഗമാണ്. സിനിമ റിലീസ് ചെയ്ത നാൾ മുതൽ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും രാഹുൽ സദാശിവന്റെ സംവിധാന മികവിനെ കുറിച്ചും വാനോളം പ്രശംസകളാണ് ലഭിച്ചത്. വീണ്ടും ഒരു മാസത്തിന് ശേഷം ചിത്രം ഒടിടിയിലെത്തിയപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഭ്രമയുഗത്തെ കുറച്ചുകൂടി സൂക്ഷ്മമായി നിരീക്ഷിക്കുകയും അതേ കുറിച്ച് ചർച്ചകൾ നടത്തുകയുമാണ്.

തിയേറ്റർ റിലീസിന് ശേഷം മമ്മൂട്ടിയും സംവിധായകനും അണിയറപ്രവർത്തകനുമായിരുന്നെങ്കിൽ സിനിമയിലെ ചാത്തനയും യക്ഷിയെയുമൊക്കെ നിരീക്ഷിക്കുന്നുണ്ട് പ്രേക്ഷകർ.

'യഥാർത്ഥത്തിൽ ചാത്തൻ പാവമാണ്.....കൊടുമൺ പോറ്റിയുടെയും അവരുടെ കുടുംബത്തിന്റെയും ക്രൂരമായ അടിമത്തം... പിന്നീട് അനുഭവിച്ച മർദനവും കൊണ്ടാണ് ആ തറവാടിനെ തന്നെ ചാത്തൻ ഇല്ലാതകിയെത്!', എന്നാണ് ചാത്തനെ കുറിച്ച് ഫ്രിനിൽ ഫ്രാൻസിസ് എന്നയാൾ ഫേസ്ബുക്കിൽ കുറിച്ചത്.

ചാത്തന്റെ രണ്ട് രൂപങ്ങളെ അവതരിപ്പിച്ച ആകാഷ് ചന്ദ്രനെയും റഫ്നാസ് റഫീഖിനെയും അഭിനന്ദിച്ചു കൊണ്ടാണ് മറ്റ് കുറച്ച് പ്രതികരണങ്ങൾ. അധികമാരും പറയാതെ പോയ, വേഷം കെട്ടിയാടുന്നതിൽ തകർത്ത ഇരു ചാത്തന്മാരെയും അറിഞ്ഞത് ഒടിടി റിലീസിന് ശേഷമാണ്. ഇരു കലാകരാന്മാർക്കും അഭിനന്ദനങ്ങളും നിരവധിയാണെത്തുന്നത്.

'ഒരു സിനിമ...ഒരു കഥാപാത്രം...അനേകം ഭാവങ്ങൾ' എന്ന കുറിപ്പോടെ കൊടുമൺ പോറ്റിയുടെ വ്യത്യസ്ത ഭാവങ്ങളെ കോളാഷിലാക്കി ഒരു ഉപയോക്താവ് പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി തന്റെ മുഖത്ത് വിരിയിച്ച ഭാവങ്ങളെ ഒറ്റ ഫ്രെയ്മിൽ കാണിച്ചതും ശ്രദ്ധേയമായിരുന്നു.

സിനിമയിലെ മറ്റൊരു സീനായിരുന്നു കൊടുമൺ പോറ്റി മാംസം കഴിക്കുന്നത്. 'ജഗതിയുടെ ചിക്കൻ ഫ്രൈ തീറ്റ സീനുകൾക്ക് ശേഷം ഇങ്ങനെ നോക്കിയിരുന്നു പോവുന്ന, ഭക്ഷണം കഴിക്കുന്ന സീൻ അധികം കണ്ടിട്ടില്ല.. കൊതി തോന്നുന്നതിനു പകരം അറപ്പും വല്ലാത്തൊരു ഒരു hauting feel ഉം ആണ് ഈ സീൻ.. ഭ്രമയുഗത്തിലെ ഏറ്റവും മികച്ച സീനുകളിൽ ഒന്ന്' എന്നാണ് അജി ചെങ്ങന്നൂർ എന്ന ഉപയോക്താവ് കുറിച്ചത്.

പാൻ സിനിമ കഫെ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ചാത്തനും യൂറോപ്പ്യന്മാരും എന്ന തലക്കെട്ടോടെയുള്ള മറ്റൊരു പോസ്റ്റാണ് ശ്രദ്ധേയം.

ഇന്ത്യൻ ഹിസ്റ്ററിയും ഭ്രമയുഗത്തിന്റെ ക്ലൈമാക്സും ഒന്ന് കൂട്ടിച്ചേർത്തു നോക്കാം. പോറ്റിയെ സഹായിക്കാനാണല്ലോ ചാത്തൻ വന്നത്, പക്ഷെ പോറ്റി ചാത്തനുമേൽ തന്റെ അധികാരം സ്ഥാപിക്കുകയും അത് നല്ലോണം മുതലെടുക്കുകയും ചെയ്തു. ശേഷം ഒരു അവസരം കിട്ടിയപ്പോൾ പോറ്റിയെ ഒതുക്കി ആ മനയിൽ തന്റേതായ ഒരു സാമ്രാജ്യം ഉണ്ടാക്കുകയാണ് ചാത്തൻ. അതുപോലെ ഇവിടെ കച്ചവടം ചെയ്യാൻ വന്നവരാണല്ലോ യൂറോപ്പ്യന്മാർ. അവരെ നിർത്തേണ്ട പോലെ നിർത്താൻ ഇവിടുത്തെ അധികാരികൾക്ക് കഴിയാത്തത് കൊണ്ട് ഒരു അവസരം കിട്ടിയപ്പോൾ അവരും അത് മുതലാക്കി, അവരുടെ സാമ്രാജ്യം ഉണ്ടാക്കി.

'ഒന്നുകൂടെ വ്യക്തമാക്കിയാൽ, ക്ലൈമാക്സിൽ സിദ്ധാർഥിന്റെ കഥാപാത്രം ആ മോതിരം എടുത്ത് ഇടാൻ ശ്രമിക്കുമ്പോൾ (അധികാര കൈമാറ്റം) തേവൻ അത് തടയുകയും അവര് തമ്മിൽ അടിയാകുകയും ഇത് കണ്ട് രസിക്കുന്ന ചാത്തനെയും കാണാം. അപ്പൊ തേവൻ പറയുന്ന ഡയലോഗുകൾ കൃത്യമായ രാഷ്ട്രീയം പറയുന്നതാണ്. ഒടുവിൽ അവരെ പറ്റിച്ച് ആ മോതിരം ചാത്തൻ തന്നെ എടുക്കുന്നു.

ഇന്ത്യയിൽ കച്ചവടം ചെയ്യാൻ വന്ന യൂറോപ്പ്യന്മാർ ഇവിടെയുള്ള നാട്ടുരാജ്യങ്ങൾ തമ്മിലുള്ള കൊൺഫ്ലിക്ട് മുതലെടുത്ത് ഇന്ത്യയിൽ അധികാരം സ്ഥാപിച്ചതു പോലെ...

വിഭജനവും കീഴടക്കലും

ഇതിൽ പറയുന്ന രാഷ്ട്രീയം എക്കാലത്തും പ്രസക്തിയുള്ളതാണ്. അത് ഇന്ത്യ ഭരിച്ചവരയാലും ഭരിക്കുന്നവരയാലും ഇനി ഭരിക്കാൻ പോകുന്നവരയാലും, ചാത്തൻ അവതരിപ്പിക്കുന്നത് അത്യാഗ്രഹികളായ ഭരണാധികരികളെയും പാചകക്കാരൻ അധികാര മോഹികളായ രാഷ്ട്രീയക്കാരെയും കൂടിയാണ്. തേവൻ ആരാണെന്ന് പറയേണ്ടല്ലോ. നമ്മൾ തന്നെ.'

സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് ഭ്രമയുഗത്തിലെ മറ്റ് താരങ്ങൾ. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ഭ്രമയുഗം. ആഗോളതലത്തിൽ 60 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്.

ബിലാലിന്റെ വരവ് ഉടൻ ഉണ്ടാകും; 'ബിഗ് ബി' സീക്വൽ അപ്ഡേറ്റ്
dot image
To advertise here,contact us
dot image