'സില്ലറൈകൾ സെതറും മൊമന്റ്'; ആട്ടത്തെ പ്രശംസിച്ച് തമിഴ് നടൻ

സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്

dot image

പന്ത്രണ്ട് നടന്മാരും ഒരു നടിയുമുള്ള നാടക ഗ്രൂപ്പ്, അവിടുണ്ടാകുന്ന അസ്വാരസ്യങ്ങളും വൈരുധ്യങ്ങളും സംഘർഷങ്ങളും പറയുന്ന ചിത്രമാണ് ആട്ടം. നിരവധി ചലച്ചിത്ര മേളകളിൽ പ്രശംസയേറ്റുവാങ്ങിയ ചിത്രത്തിന് തിയേറ്ററിൽ വലിയ കാഴ്ച്ചക്കാരെ സമ്പാദിക്കാൻ സാധിച്ചിരുന്നില്ല. സിനിമാ നിരൂപകരും ആട്ടം തിയേറ്ററിൽ കണ്ടിറങ്ങിയ പ്രേക്ഷകരും ഒരിക്കലും മിസ് ചെയ്യാനാകാത്ത ചിത്രം എന്നാണ് വിശേഷിപ്പിച്ചത്. ഏതാനും ദിവസം മുൻപാണ് ആട്ടം ഒടിടിയിൽ പ്രദർശനെത്തിയത്. പിന്നാലെ സിനിമയ്ക്ക് വലിയ പ്രശംസയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നതും.

ഇപ്പോഴിതാ ആട്ടത്തെ പ്രശംസിച്ചെത്തിയിരിക്കുകയാണ് തമിഴ് നടൻ വിഘ്നേശ് കാർത്തിക്. 'ഔട്ട്സ്റ്റാൻഡിങ്' എന്നതാണ് സിനിമയെക്കുറിച്ച് പറയാൻ കഴിയുന്ന വാക്ക് എന്നാണ് വിഘ്നേശ് കുറിച്ചത്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്. 'സില്ലറൈകൾ സെതറും മൊമന്റ്' എന്നാണ് ക്ലൈമാക്സിനെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. വിഘ്നേശിന്റെ വാക്കുകൾക്ക് നടൻ വിനയ് ഫോർട്ടും സമൂഹ മാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞിട്ടുണ്ട്.

രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രങ്ങളിലൊന്നായിരുന്നു ‘ആട്ടം’. സമകാലിക മലയാള സിനിമ വിഭാഗത്തിലായിരുന്നു ചിത്രം മേളയിൽ പ്രദർശിപ്പിച്ചിരുന്നത്. മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ചിത്രത്തിന് ലഭിച്ചു.

'വരുന്നത് ആട് 3' എന്ന് സോഷ്യൽ മീഡിയ; ഏഴ് മണിക്ക് വാഗ്ദാനം നിറവേറ്റുമെന്ന് മിഥുൻ മാനുവൽ തോമസ്

കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട്,അജി തിരുവാങ്കുളം, ജോളി ആന്റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സെല്വരാജ് രാഘവൻ, സിജിൻ സിജീഷ്, സുധീര് ബാബു, സെറിൻ ഷിഹാബ് എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ഛായാഗ്രാഹണം അനുരുദ്ധ് അനീഷായിരുന്നു.

dot image
To advertise here,contact us
dot image