
വ്യത്യസ്തമായ അവതരണം കൊണ്ടും മമ്മൂട്ടിയുടെ കഥാപാത്രപരീക്ഷണം കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് ഭ്രമയുഗം. തിയേറ്ററുകളിലെ മികച്ച പ്രതികരണങ്ങൾക്ക് ശേഷം സിനിമ കഴിഞ്ഞ ദിവസം മുതൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഒടിടി റിലീസിന് പിന്നാലെ സിനിമയിലെ പല കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് അവസാന ഭാഗങ്ങളിൽ വരുന്ന ചാത്തന്റെ യഥാർത്ഥ രൂപം.
ഭയപ്പെട്ടുത്തുന്നതും വെറുപ്പുണ്ടാക്കുന്നതുമായ രൂപമാണ് അവസാന ഭാഗങ്ങളിൽ ചാത്തന് നൽകിയിരുന്നത്. ഇത് ഗ്രാഫിക്സിന്റെ സഹായത്തോടെയാണോ ഒരുക്കിയത് എന്ന തരത്തിലും ചർച്ചകളും നടന്നിരുന്നു. എന്നാൽ ഇത് വിഎഫ്എക്സ് അല്ലെന്നും ഇത് അവതരിപ്പിച്ചത് ഒരു ബാലതാരമാണെന്നും കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ആകാശ് ചന്ദ്രന് എന്ന സ്കൂള് വിദ്യാര്ഥിയാണ് അവസാന ഭാഗങ്ങളിൽ ചാത്തനായെത്തിയത്. ആകാശിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബോളിവുഡിലെ പ്രശസ്ത മേക്കപ്പ് ആര്ട്ടിസ്റ്റ് ആയ പ്രീതിഷീല് സിംഗ് (ദ മേക്കപ്പ് ലാബ്) ആയിരുന്നു ചിത്രത്തിന്റെ ക്യാരക്റ്റര് ഡിസൈനര്.
ഫെബ്രുവരി 15 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 60 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മാർച്ച് 15 മുതലാണ് ചിത്രം സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിച്ചത്.
'ഞൊടിയിട തെറ്റിയാൽ പാളിപോകുന്ന സീൻ, മമ്മൂക്കയ്ക്ക് നാഷണൽ അവാർഡ് ഉറപ്പാ'; സോഷ്യൽ മീഡിയയിൽ ഭ്രമയുഗാ...'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.