
ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ ഗിരീഷ് എ ഡി ചിത്രം 'പ്രേമലു'വിന് തെലുങ്കിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ രാജമൗലി ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും വാനോളം പുകഴ്ത്തിയിരുന്നു. ഹൈദരാബാദ് തിയേറ്ററിൽ നിന്നുള്ള ദിലീഷ് പോത്തന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഹൗസ്ഫുളായ തിയേറ്ററിൽ കാണികൾക്കൊപ്പം നിലത്തിരുന്ന് ചിത്രം ആസ്വദിക്കുന്ന ദിലീഷ് പോത്തന്റെ വീഡിയോ ശ്യാം പുഷ്കറാണ് പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിനെയും, സംവിധായകൻ ഗിരീഷ് എ ഡിയെയും വീഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ട്.
പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തെലുങ്കിൽ നിന്ന് ലഭിക്കുന്നത്. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയാണ് സ്വന്തമാക്കിയത്.
ലൈംഗികാരോപണക്കേസ്; സ്ക്വിഡ് ഗെയിം താരം കുറ്റകാരൻ എന്ന് കോടതി, എട്ട് മാസം തടവ്റിലീസ് ചെയ്ത് ഒരു മാസം കൊണ്ട് ചിത്രം ആഗോള തലത്തിൽ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാളം സിനിമയാണ് പ്രേമലു. പുലിമുരുകൻ, ലൂസിഫർ, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളാണ് ഇതിന് മുന്നേ 100 കോടി ക്ലബിൽ ഇടം നേടിയത്.