'നാടാകെ നാടകം'; സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പുതിയ പാട്ട്; ട്രെൻഡിങ്

രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രം മെയ് പതിനാറിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

dot image

കൊച്ചി: രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'നാടാകെ നാടകം' എന്നുതുടങ്ങുന്ന ഗാനം വൈശാഖ് സുഗുണന് എഴുതി ഡോണ് വിന്സന്റ് ഈണമിട്ടിരിക്കുന്നു. അലോഷി ആദംസ്, സന്നിധാനന്ദന്, അശോക് ടി പൊന്നപ്പന്, സുബ്രഹ്മണ്യന് കെ.വി, സോണി മോഹന് എന്നിവര് ചേര്ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രം മെയ് പതിനാറിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട് ചിത്രത്തിനുണ്ടായിരുന്നു. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കുമിടിച്ച് രണ്ട് മരണം
dot image
To advertise here,contact us
dot image