
പ്രേമലു തെലുങ്കിൽ തരംഗമാകുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രശസ്ത സംവിധായകൻ രാജമൗലിയും നടൻ നസ്ലിനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് വൈറലാകുന്നത്. സിനിമയിൽ സെക്കൻഡ് ഹാഫിൽ താൻ ശ്രദ്ധിച്ച നസ്ലിന്റെ ഒരു ആംഗ്യത്തെ കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോ. പ്രേമലുവിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് രസകരമായ ഈ സംഭവം.
മമിതയെ കാണുമ്പോൾ നസ്ലിൻ കൈ മടക്കി എന്തോ കാണിക്കുന്ന ഒരു സീനുണ്ട് എന്താണത് എന്ന് നസ്ലിനോട് രാജമൗലി ചോദിച്ചു. അത് ഹായ് കാണിച്ചതാണ് എന്നായിരുന്നു താരം രാജമൗലിയോട് പറഞ്ഞത്. എന്നാൽ അത് ഒരു ഹായ് കൊടുത്തതായി തനിക്ക് തോന്നിയില്ല എന്ന് അദ്ദേഹം പറഞ്ഞപ്പോൾ കയ്യിൽ കപ്പലണ്ടി ഉണ്ടായിരുന്നതു കൊണ്ടാണ് അങ്ങനെ കാണിച്ചത് എന്ന് നസ്ലിന്റെ മറുപടി. തുടർന്ന് താരത്തെക്കൊണ്ട് രാജമൗലി വീണ്ടും അതേ ആംഗ്യം കാണിക്കുകയായിരുന്നു, ഇതോടെ വേദിയൊന്നാകെ ചിരി കൊണ്ടും കൈയടികൊണ്ടും നിറഞ്ഞു.
Naslen 🔥♥️pic.twitter.com/5N8QOkbnEo
— Southwood (@Southwoodoffl) March 12, 2024
തുടർന്ന് രാജമൗലി പറഞ്ഞതിങ്ങനെ, 'വളരെ കഷ്ടപ്പെട്ട് ആക്ഷൻ സീക്വൻസുകളൊക്കെ എടുത്ത് തിയേറ്ററിൽ ഞാൻ കൈയ്യടി വാങ്ങുമ്പോൾ വെറും ആറ്റിറ്റ്യൂഡ് കൊണ്ട് ഒരു കൈ പൊക്കി കാണിച്ച ഒറ്റ ഷോട്ടിൽ നസ്ലിൻ അതേ കൈയടി വാങ്ങി'. മികച്ച ഭാവിയുള്ളയാളാണ് നസ്ലിനെന്നും രാജമൗലി പറഞ്ഞു.
'എനിക്ക് 'അനിമൽ' കാണണം, സന്ദീപ് റെഡി വംഗ മിടുക്കനാണ്'; കിരൺ റാവു