നടികർ സംഘത്തിന് ഓഫീസ് വേണം, വിജയ് നൽകിയത് ഒരു കോടി; നന്ദിയറിയിച്ച് വിശാൽ

തമിഴ് സിനിമാ അഭിനേതാക്കൾക്കായി രൂപീകരിച്ച യൂണിയൻ ഫിലിം ബോഡിയാണ് നടികർ സംഘം

dot image

ചെന്നൈ: തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ വിജയ്. സംഘം ജനറൽ സെക്രട്ടറിയും നടനുമായ വിശാലാണ് സോഷ്യൽ മീഡിയലിലൂടെ ഇക്കാര്യം അറിയിച്ചത്.വിജയിക്ക് നന്ദി അറിയിച്ചുള്ള കുറിപ്പും വിശാൽ പങ്കുവെച്ചിട്ടുണ്ട്.

'നിങ്ങൾക്ക് നന്ദി എന്നത് രണ്ട് വാക്കുകൾ മാത്രമാണ്. പക്ഷേ അദ്ദേഹം അത് സ്വന്തം ഹൃദയത്തിൽത്തട്ടിയാണ് ചെയ്തത്. പ്രിയപ്പെട്ട നടനും സഹോദരനുമായ വിജയെ കുറിച്ചാണ് പറയുന്നത്. നടികർ സംഘം കെട്ടിടനിർമാണത്തിന് അദ്ദേഹം ഒരുകോടി രൂപ സംഭാവന നൽകിയിരിക്കുന്നു. നിങ്ങളുടെ പിന്തുണയും പങ്കാളിത്തവുമില്ലാതെ ആ കെട്ടിടം പൂര്ണമാകില്ലെന്ന് എല്ലാവർക്കുമറിയാമായിരുന്നു. എത്രയും വേഗം അത് സാധ്യമാക്കാൻ നിങ്ങൾ ഞങ്ങൾക്ക് ഇന്ധനം നൽകി സഹോദരാ' എന്നാണ് വിശാൽ എക്സിൽ കുറിച്ചത്.

'ഒരു സിനിമ കണ്ട് ഇതുപോലെ ചിരിച്ചത് എന്നാണെന്ന് ഓർമ്മയില്ല'; 'പ്രേമലു' വൈബിൽ മഹേഷ് ബാബുവും

നേരത്തെ കമൽഹാസനും കെട്ടിട നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. തമിഴ് സിനിമാ അഭിനേതാക്കൾക്കായി രൂപീകരിച്ച യൂണിയൻ ഫിലിം ബോഡിയാണ് നടികർ സംഘം അഥവാ സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ. 2017ലാണ് നടികർ സംഘത്തിന്റെ ഓഫീസ് നിർമാണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ പണി മുടങ്ങുകയായിരുന്നു. കെട്ടിടം പണിയുമെന്ന വാഗ്ദാനവുമായാണ് അസോസിയേഷൻ്റെ നിലവിലെ ഭാരവാഹികൾ അധികാരമേറ്റത്. നിരവധി താരങ്ങളാണ് സഹായവുമായി സംഘടനയെ പിന്തുണയിക്കാൻ രംഗത്തെത്തിയിരിക്കുന്നത്.

dot image
To advertise here,contact us
dot image