'അപകടത്തിന് ശേഷം അവന് ഓര്മ്മയുള്ള ഒരേ ഒരു വ്യക്തി'; നടൻ നാസറിന്റെ മകൻ വിജയ്യുടെ പാർട്ടിയിൽ ചേർന്നു

നാസറിന്റെ ഭാര്യ കമീലിയ നാസറാണ് ഇക്കാര്യം അറിയിച്ചത്

dot image

നടൻ നാസറിന്റെ മകൻ അബ്ദുൾ അസൻ ഫൈസൽ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ ചേർന്നു. നാസറിന്റെ ഭാര്യ കമീലിയ നാസറാണ് ഇക്കാര്യം അറിയിച്ചത്. 2014ലെ അപകടത്തിന് ശേഷം മകന് ഓർമ്മയുള്ള ഏക വ്യക്തി വിജയ് ആയിരുന്നു എന്നും ആ ആരാധനയോടെ ഫൈസൽ വിജയ്യുടെ പാർട്ടിയിൽ ചേർന്നതായും കമീലിയ നാസർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

2014 മെയ് 22 ലാണ് അബ്ദുൾ അസൻ ഫൈസലിന് അപകടം സംഭവിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഫൈസലിന്റെ കാർ കൽപ്പാക്കത്തിനടുത്ത് വച്ച് ഈസ്റ്റ് കോസ്റ്റ് റോഡിൽ ഒരു ലോറിയുമായി കൂട്ടിയിടിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഫൈസലും മറ്റൊരാളും മാത്രമാണ് രക്ഷപ്പെട്ടത്. വിജയിയുടെ കടുത്ത ആരാധകനായ ഫൈസലിന്റെ ജന്മദിനത്തില് നാസറിന്റെ വീട്ടിലെത്തി വിജയ് സർപ്രൈസ് നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.

ദുൽഖറിന് പകരം 'തഗ് ലൈഫി'ൽ ഇനിയാര്; മണിരത്നവും സംഘവും ഈ നടനെ പരിഗണിക്കുന്നു?

അതേസമയം ഈ മാസം എട്ടിനാണ് വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് അംഗങ്ങളെ ചേർക്കുന്നതിന് ആപ്ലിക്കേഷൻ ആരംഭിച്ചത്. ആദ്യ അംഗത്വമെടുത്തത് വിജയ് തന്നെയാണ്. ആദ്യ മണിക്കൂറിൽ 20 ലക്ഷത്തിൽപ്പരം ആളുകളാണ് അംഗത്വത്തിനായി ആപ്പ് സന്ദർശിച്ചത്. നിലവിൽ ഇതുവരെ 50 ലക്ഷത്തിലധികം ആളുകൾ ആപ്പ് മുഖാന്തരം പാർട്ടിയിൽ ചേർന്നതായാണ് റിപ്പോർട്ട്.

dot image
To advertise here,contact us
dot image